സലാല : ഒമാനിലെ സലാല വിമാനത്താവളത്തിൽ സെൽഫ് ഡ്രൈവിങ് ഇലക്ട്രിക് വാഹനം പരീക്ഷണയോട്ടം നടത്തി. ഒമാൻ എയർപോർട്ട്‌സ് ആണ് പരീക്ഷണം നടത്തിയത്. രാജ്യത്തെ ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയവുമായി സഹകരിച്ചായിരുന്നു പരിപാടി. രാജ്യത്തെ വിമാനത്താവള മേഖലയിൽ സ്മാർട്ട്, സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകൾ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പരിപാടിയിൽ ഒമാൻ ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രി എഞ്ചിനീയർ സഈദ് ബിൻ ഹമൂദ് അൽ മാവാലി, ഒമാൻ എയർപോർട്ട് ഉദ്യോഗസ്ഥർക്കൊപ്പം പങ്കെടുത്തു
Content Highlights: Salalah Airport conducted a test run for a self-driving electric vehicle., The initiative is led by Oman Airports in collaboration with the Ministry of Transport, Communications and Information Technology., Aims to introduce smart and sustainable mobility solutions in Oman's aviation sector., Transport Minister Eng. Said bin Hamoud Al Maawali attended the trial.
Published: 09 Sept 2026, 03:27 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented