
ദോഹ: നാടിന്‍റെ സാമുഹികവും, സംസ്കരികവുമായ പുരോഗതിക്കു പ്രവാസികളുടെ പങ്കു പ്രശംസനിയമാണന്നും, അതുപോലെ നാട്ടിലെയും, ഖത്തറിലെയും സാമൂഹിക, സംസ്കാരിക, സേവന രംഗത്തെ ഫോട്ടാ നടത്തുന്ന ഇടപെടലുകൾ ശ്ലാകനിയമാണന്നും തിരുവല്ലായുടെ എം.എൽ.എ Add. വർഗിസ് മാമ്മൻ തന്റെ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. നാട്ടിലെന്ന പോലെ ഓണത്തിന്റെ സന്തോഷവും ഐക്യവും പ്രവാസലോകത്തും ഒരുമയോടെ ആഘോഷിക്കുന്നതിലൂടെ കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം നിലനിർത്തുന്നതിൽ പ്രവാസി സമൂഹം നൽകുന്ന സംഭാവനയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ടാ) ഖത്തർ ചാപ്റ്ററിന്റെ നേതൃത്തത്തിൽ സംഘടിപ്പിച്ച ഓണഘോഷം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. ഫോട്ടാ പ്രസിഡണ്ട് തോമസ് കുര്യൻ നെടുംത്തറയിൽ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ, തിരുവല്ല എംഎൽഎ അഡ്വ. വർഗീസ് മാമ്മനും, മറ്റു വിശിഷ്ടഅതിഥികളും, ഫോട്ടാ ഭാരവാഹികളും ചേർന്ന് സംയുക്തമായി പരമ്പരാഗത നിലവിളക്ക് തെളിയിച്ച് ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
മധ്യതിരുവിതംകുറിൽ നിന്നു ഖത്തറിൽ ബിസിനസ് നടത്തുന്ന പ്രവാസി മലയാളിക്ക് ഫ്രണ്ട്സ് ഓഫ് തിരുവല്ല (FOTA) ഖത്തർ ചാപ്റ്റർ നല്കാൻ തീരുമാനിച്ച പ്രഥമ ബിസിനസ് ശ്രേഷ്ടത പുരസ്‌കാരത്തിനു കോട്ടയം, പുതുപള്ളി സ്വദേശി തമ്പു കുര്യൻ അർഹനായി. മീറ്റിംഗിൽ വച്ചു ഫോട്ടാ രഷധികാരി ജോൺ സി. എബ്രഹാം അദേഹത്തിന്റെ പേരു പ്രഖ്യാപിച്ചു.
ഖത്തറിലെയും, മറ്റ് ഗൾഫ് മേഖലയിലും, ഇന്ത്യയിലും വ്യപാര മേഖലയിൽ ദീർഘകാലമായി ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ശ്രീ. തമ്പു കുര്യനെ ആദരിക്കുന്നതിന്റെ ഭാഗമായി ഫോട്ട യുടെ പ്രഥമ ബിസിനസ് ശ്രേഷ്ടത പുരസ്‌കാരം അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ സമ്മാനിച്ചു. ഫോട്ട ജനറൽ സെക്രട്ടറി അനീഷ് ജോർജ് മാത്യു ശ്രീ. തമ്പു കുര്യനുള്ള മംഗളപത്രം വായിച്ചു, സിപ്രോറ്റെക് കമ്പനി മാനേജിംഗ് ഡയറക്ടർ ശ്രീ. ജോസ് ഫിലിപ്പ് മംഗളപത്രം സമർപ്പിച്ചു. തുടർന്ന് അവാർഡ് ജേതാവ് ശ്രീ. തമ്പു കുര്യൻ മറുപടി പ്രസംഗം നടത്തി.
ചടങ്ങിൽ മുഖ്യാതിഥിയായ അഡ്വ. വർഗീസ് മാമ്മൻ MLAയെ ഫോട്ട ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ചേർന്ന് ആദരിച്ചു. തുടർന്ന് അദ്ദേഹത്തിന് മെമന്റോയും സമ്മാനിച്ചു.
ഫോട്ട ഓണം ആഘോഷ കമ്മിറ്റി കൺവീനർ ജിജി ജോൺ സ്വാഗതവും വൈസ് പ്രസിഡന്റ് ബ്ലൂമി വർഗീസ് നന്ദിയും രേഖപ്പെടുത്തി.
വഞ്ചിപാട്ട്, ചെണ്ടമേളം, മാവേലിതമ്പുരാനെ വരവേൽക്കൽ, വ്യവിധ്യ്മാർന്ന കലാപരിപാടികളും, വിഭവസമൃദ്ധമായ ഓണ സദ്യയും ആഘോഷങ്ങൾക് തിളക്കം കൂട്ടി, ഫോട്ട കമ്മിറ്റി അംഗങ്ങളായ അനു എബ്രഹാം, റോബിൻ എബ്രഹാം കോശി, അബിൻ പയ്യനാട്ട്, നിതിൻ മാത്യു, പ്രമോദ് മാത്യുസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Content Highlights: Adv. Varghese Mammen MLA inaugurated the FOTA Qatar Onam 2026 celebrations., Thampu Kurien received the inaugural FOTA Business Excellence Award., Cultural events including Vanchippattu, Chendamelam, and Onasadya highlighted the celebrations.
Published: 08 Sept 2026, 03:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented