
മസ്കറ്റ്: കേരളത്തിൽ യുവതിയുടെ മരണത്തിനിടയാക്കിയ അരളിപ്പൂവ് ഒമാനിലും ധാരാളമായി വളരുന്നു. മനോഹരമായ പൂവായതിനാൽ റോഡരികിലും പാർക്കിലും ഗാർഡനിലുമൊക്കെ പടർന്നുപിടിച്ച ഈ പൂവ് മരണത്തിനു കാരണമാകും എന്ന വാർത്ത ഞെട്ടലോടെയാണ് പലരും കേട്ടത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ദരും മുന്നറിയിപ്പ് നൽകുന്നു.
അരളിപ്പൂവിന്റെ വിഷസ്വഭാവത്തെക്കുറിച്ച് അത്രകണ്ട് ബോധ്യമുള്ളവരല്ല പ്രവാസികൾ. പ്രത്യേകിച്ച് കുട്ടികൾ. ചുവപ്പ്, വെളുപ്പ്, പിങ്ക് നിറത്തിൽ കാണപ്പെടുന്ന അരളിപ്പൂവ് അതിന്റെ ഭംഗികൊണ്ട് തന്നെ ആരെയും ആകർഷിക്കുന്നതാണ്. ഏതുകാലാവസ്ഥയിലും വളരുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഭക്തി ആവശ്യങ്ങൾക്കാണ് ഈ പൂവ് അധികമായി ഉപയോഗിക്കുന്നത്
കുട്ടികൾ പൂവിന്റെ ഭംഗി കണ്ട് പറിച്ച് അറിയാതെ വായിൽ വച്ചാൽ അപകടമാണ്. മസ്കറ്റിലും സലാലയിലും ഉൾപ്പെടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും അരളിച്ചെടികൾ വളരുന്നുണ്ട്. ഒമാനിലുടനീളം റോഡ് സൈഡിലും പാർക്കുകളിലും പൂന്തോട്ടങ്ങളിലും അരളിച്ചെടികൾ ധാരാളമായി ഉണ്ട്. ഫ്ലാറ്റിനും വീടിനും മുമ്പിൽ ഭംഗിക്കായി അരളിച്ചെടി വളർത്തുന്നവരുമുണ്ട്.
പുറമെ കാണിക്കുന്ന ഭംഗിക്കപ്പുറം അരളിയുടെ പൂവും തണ്ടും ഇലയും അടക്കം വിഷമയമാണ്. ചെറിയ അളവിൽ പോലും ഉള്ളിൽ പോകുന്നത് വലിയ അപകടം ചെയ്യും. കേരളത്തിൽ ഒരു യുവതിയുടെ മരണത്തിന് അരളിപ്പൂവ് ഇടയാക്കിയതോടെയാണ് പ്രവാസലോകത്തും അരളിപ്പൂവ് ചർച്ചയാകുന്നത്. അടുത്തിടെ അരളിച്ചെടി തിന്ന ഒരു പശുക്കുട്ടിയും നാട്ടിൽ ചത്തിരുന്നു. പ്രവാസികൾ കുട്ടികളെയും കൊണ്ട് പാർക്കിലും പൊതുസ്ഥലങ്ങളിലും പോകുമ്പോൾ അവിടെ കാണുന്ന അരളി ചെടിയോട് അകലം പാലിക്കണം.
Content Highlights: Poisonous arali flower in Oman
Published: 07 May 2024, 10:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented