മസ്‌കറ്റ്: ഭക്തിയുടെയും പാരമ്പര്യത്തിന്റെയും നിറവിൽ മസ്‌കറ്റിൽ ദുർഗാപൂജാ ആഘോഷങ്ങൾ. ബൊമ്മക്കൊലു ഒരുക്കിയും നൃത്താവിഷ്‌കാരങ്ങൾ അവതരിപ്പിച്ചും സമൂഹ ഡാൻഡിയ നൃത്തപരിപാടികൾ സംഘടിപ്പിച്ചും പൂജാകർമങ്ങളോടൊപ്പം എഴുത്തിനിരുത്തൽ ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തിയും ഇന്ത്യൻ പ്രവാസി സമൂഹം ആഘോഷങ്ങൾക്ക് പകിട്ടേകി.

To advertise here,

പ്രവാസജീവിതത്തിനിടയിലും ഇന്ത്യൻ സംസ്‌കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകരുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷം ശ്രദ്ധേയമായി. പരമ്പരാഗത ആചാരങ്ങൾക്കും കലാപരിപാടികൾക്കും ഒരുപോലെ പ്രാധാന്യം നൽകിയ ചടങ്ങുകൾ ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് അരങ്ങേറിയത്.