മസ്‌കറ്റ്: ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി ഇന്ത്യൻ സോഷ്യൽ ക്ലബ് (ഐ.എസ്.സി) ഒമാൻ കേരള വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘എന്റെ കേരളം എന്റെ മലയാളം’ വിജ്ഞാനോത്സവം സംഘടിപ്പിച്ചു. വാദി കബീറിലെ മജാൻ ഹൈറ്റ്സ് ഹാളിൽ നടന്ന മത്സരത്തിൽ ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നായി എണ്ണൂറിലേറെ വിദ്യാർത്ഥികളാണ് മാറ്റുരച്ചത്.

To advertise here,

രാവിലെ ഒമ്പതിന് ആരംഭിച്ച പരിപാടി കേരള വിഭാഗം കൺവീനർ അജയൻ പൊയ്യാറയുടെ അധ്യക്ഷതയിൽ ഇന്ത്യൻ സ്കൂൾ ബോർഡ് ഡയറക്ടർ നിധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സാഹിത്യവേദി സെക്രട്ടറി അഞ്ജലി ബിജു സ്വാഗതവും ജോയിന്റ് സെക്രട്ടറി ജയചന്ദ്രൻ പള്ളിക്കൽ നന്ദിയും പറഞ്ഞു. ഐ.എസ്.സി സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ, കേരള വിഭാഗം കോ-കൺവീനർ ജഗദീഷ് കീരി എന്നിവർ ആശംസകൾ നേർന്നു.

ദേശാഭിമാനി അക്ഷരമുറ്റം ഉൾപ്പെടെ നിരവധി ക്വിസ് മത്സരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള അധ്യാപിക സിന്ധു അരക്കനായിരുന്നു വിജ്ഞാനോത്സവത്തിന് നേതൃത്വം നൽകിയത്. മത്സര വിജയികൾ:

ജൂനിയർ വിഭാഗം

  • ഒന്നാം സ്ഥാനം: ഇന്ത്യൻ സ്കൂൾ ദാർസൈത് (ഋത്വിക് സായി മനു, തരുൺ കൃഷ്ണ എം., അഖിൽ കൃഷ്ണ എം.ആർ.)
  • രണ്ടാം സ്ഥാനം: ഇന്ത്യൻ സ്കൂൾ സീബ് (അദ്വിക് സന്ദീപ് നായർ, ആദിനാഥ് ഗിരീഷ്, അനാമിക അനീഷ്)
  • മൂന്നാം സ്ഥാനം: ഇന്ത്യൻ സ്കൂൾ സീബ് (ഹംദാൻ സലീം, അനഘ് വീണ ധിനേഷ്, ജോൺ മാത്യു)

സീനിയർ വിഭാഗം

  • ഒന്നാം സ്ഥാനം: ഇന്ത്യൻ സ്കൂൾ ദാർസൈത് (ഹരി ശങ്കർ എസ്., ജുവാൻ ഉത്തുപ്പ് ജിപ്സൺ, തീർത്ഥ സജേഷ്)
  • രണ്ടാം സ്ഥാനം: ഇന്ത്യൻ സ്കൂൾ ഗുബ്ര (അസ്മി അബൂബക്കർ സിദ്ദിഖ്, ചിന്മയ് ഐശ്വര്യ ശ്രീജേഷ്, ദേവിക ചന്ദ്രഭാനു)
  • മൂന്നാം സ്ഥാനം: ഇന്ത്യൻ സ്കൂൾ ദാർസൈത് (വൈഗ ബി. നായർ, മുഹമ്മദ് ഇഖ്ബാൽ, അദിത് അജിത്)