മസ്‌കറ്റ്: പ്രവാചകന്‍ (സ) പ്രകൃതവും പ്രഭാവവും എന്ന ശീര്‍ഷകത്തില്‍  എസ്.കെ.എസ്.എസ്.എഫ് ഒമാന്‍ നാഷണല്‍ കമ്മറ്റിക്ക് കീഴില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന മീലാദ് ക്യാമ്പയിന് ഇന്ന് തുടക്കം. 04.09.2024 മുതല്‍ എസ്.കെ.എസ് എസ്.എഫിന്റെ മുഴുവന്‍ കേന്ദ്രങ്ങളിലും മൗലിദ് മജ്ലിസുകള്‍ നടക്കും. ക്യാമ്പയിനിന്റെ ഭാഗമായി വിവിധ ഏരിയകളില്‍ പ്രകീര്‍ത്തന സദസ്സ്, മീലാദ് കോണ്‍ഫറന്‍സ്, എന്നീ വൈവിധ്യങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കും. കൂടാതെ സെപ്തംബര്‍ 28 ശനിയാഴ്ച റൂവി ഗോള്‍ഡന്‍ തുലിപ്പ് ഹോട്ടലില്‍ വെച്ച് ഇശ്ഖ് മജ്ലിസ് സംഘടിപ്പിക്കും. ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തും.
മീലാദ് ക്യാമ്പയിന്റെ ഭാഗമായി റബീഉല്‍ അവ്വല്‍ 1 മുല്‍ 20 വരെ നാഷണല്‍ കമ്മിറ്റിക്ക് കീഴില്‍ റബീഅ് മെഗാ ക്വിസ് സംഘടിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് 28 ന് നടക്കുന്ന ഇശ്ഖ് മജ്‌ലിസില്‍ വെച്ച് സമ്മാനങ്ങള്‍ നല്‍കും.

To advertise here,