മസ്‌കറ്റ് : 'ഇന്ത്യൻ സ്‌കൂൾസ് ഒമാൻ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മെഗാ കരിയർ ആൻഡ് ഹയർ എഡ്യൂക്കേഷൻ എക്‌സ്‌പോയായ 'അവെനിർ 2026' വെള്ളി,ശനി ദിവസങ്ങളിൽ മസ്‌കറ്റിലെ ഹോട്ടൽ മസ്‌കറ്റ് ഹോളിഡേയിലെ സൂർ ബോൾറൂമിൽ നടക്കും. ഇന്ത്യൻ സ്‌കൂൾ അൽ സീബാണ് ഈ മേളയുടെ ആതിഥേയത്വം വഹിക്കുന്നത്. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം പ്രൈവറ്റ് യൂണിവേഴ്‌സിറ്റീസ് ആൻഡ് കോളേജസ് ഡയറക്ടർ ജനറൽ ഡോ. മർയം അൽ നബ്ഹാനി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയർമാൻ സയ്യിദ് അഹ്‌മദ് സൽമാൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. ഒമാൻ, ഇന്ത്യ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ള 25-ൽ അധികം പ്രശസ്ത സർവ്വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കെടുക്കുന്ന ഈ മേളയിൽ, ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകളും പുതിയ കരിയർ വഴികളും പരിചയപ്പെടുത്തും. ദിവസവും രാവിലെ 10 മുതൽ രാത്രി 8:30 വരെ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ഇവിടെ പ്രവേശനം ഉണ്ടായിരിക്കും.
Content Highlights: Avenir 2026 mega career and higher education expo held in Muscat on Friday and Saturday, Hosted by Indian School Al Seeb under the Indian Schools Oman Board of Directors, Inaugurated by Dr. Maryam Al Nabhani from Oman's Ministry of Education, Features over 25 prestigious universities and institutions from Oman, India, and the UAE, Open for students and parents from 10 AM to 8:30 PM
Published: 02 Oct 2026, 12:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented