മസ്കറ്റ് : ഒമാനിൽ മനുഷ്യക്കടത്ത് കേസുകളിൽ സാക്ഷികൾ മൊഴി നൽകുന്നത് തടയാനോ തെറ്റായ മൊഴി നൽകാൻ പ്രേരിപ്പിക്കാനോ ശ്രമിക്കുന്നവർക്ക് അഞ്ചുവർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്. ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ സമിതിയുടെ ‘അമാൻ’ ബോധവത്കരണ കാമ്പയിന്റെ ഭാഗമായി ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സാണ് മുന്നറിയിപ്പ് നൽകിയത്.

To advertise here,

സാക്ഷികളെ ഭീഷണിപ്പെടുത്തുക, ബലപ്രയോഗത്തിലൂടെ മൊഴി നൽകുന്നതിൽനിന്ന് പിന്തിരിപ്പിക്കുക, തെറ്റായ മൊഴികൾ നൽകാൻ പ്രേരിപ്പിക്കുക, അന്വേഷണ ഉദ്യോഗസ്ഥർക്ക് തെറ്റായ തെളിവുകളോ വിവരങ്ങളോ നൽകുക തുടങ്ങിയവ നിയമപ്രകാരം ശിക്ഷാർഹമാണ്. മനുഷ്യക്കടത്ത് കേസുകളിൽ സാക്ഷികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനും സത്യസന്ധമായ തെളിവുകൾ ലഭ്യമാക്കുന്നതിനും ഇത്തരം നിയമലംഘനങ്ങൾ തടയേണ്ടതിന്റെ പ്രാധാന്യവും കാമ്പയിൻ ചൂണ്ടിക്കാട്ടി. പൊതുജനങ്ങൾ തങ്ങളുടെ നിയമപരമായ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.