മസ്‌കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിലെ അവാബി വിലായത്തിൽ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) രക്ഷാപ്രവർത്തനം നടത്തി.

To advertise here,

അപകടത്തിൽ രണ്ട് പേർ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി.

മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ അതോറിറ്റി ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുകയും, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്തു.