മസ്കറ്റ് : മസ്കറ്റ് വിമാനത്താവളം വഴി അനധികൃതമായി രാജ്യത്തേക്ക് പാമ്പുകളെ കടത്താൻ ശ്രമിച്ചയാളെ അധികൃതർ പിടികൂടി. റോയൽ പൈത്തൺ ഇനത്തിൽപ്പെട്ട നിരവധി പാമ്പുകളെയാണ് ഇയാൾ ഒമാനിലേക്ക് കടത്താൻ ശ്രമിച്ചത്.

To advertise here,

വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെയും സസ്യങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്ന സൈറ്റ്സ് കൺവെൻഷന്റെ അനുബന്ധം രണ്ടിൽ ഉൾപ്പെട്ട ഇനമാണ് റോയൽ പൈത്തൺ. പരിസ്ഥിതി അതോറിറ്റി, ഒമാൻ പൊലീസ്, കസ്റ്റംസ് ഡയറക്ടറേറ്റ് ജനറൽ എന്നിവയുടെ സംയുക്ത പരിശോധനയിലാണ് പാമ്പുകളെ പിടിച്ചെടുത്തത്.