മസ്‌കറ്റ്: മലയാളം ഒമാന്‍ ചാപ്റ്ററിന്റെ 69-ാം കേരളപ്പിറവി ആഘോഷം മലയാള സന്ധ്യ എന്ന പേരില്‍ വിപുലമായി ആഘോഷിച്ചു. സാംസ്‌കാരിക സമ്മേളനം ഡോ. സി എം നജീബ് ഉദ്ഘാടനം ചെയ്തു മലയാളം ഒമാന്‍ ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ സദാനന്ദന്‍ എടപ്പാള്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രതീഷ് പട്ടിയാത്ത് സ്വാഗത പ്രസംഗം നടത്തി. രക്ഷാധികാരി ഹസ്ബുള്ള മദാരി, ഉപദേശക സമിതി അംഗം ഡോ രശ്മി കൃഷ്ണന്‍ തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി.
പ്രവാസി എഴുത്തുകാരായ അഫ്‌സല്‍ ബഷീര്‍, ശശികല നായര്‍, സെബ ജോയ് കാനം, പ്രിജിത സുരേഷ് തുടങ്ങിയവര്‍ക്ക് പുരസ്‌കാരം നല്‍കി. കള്‍ച്ചറല്‍ കോ ഓഡിനേറ്റര്‍ രാജന്‍ വി കോക്കൂരി എഴുതിയ പ്രമുഖ വ്യവസായി ആയിരുന്ന ഇന്ത്യയില്‍ ഇലക്ട്രോണിക്‌സ് വിപ്ലവം സൃഷ്ടിച്ച ബിപിഎല്‍ സ്ഥാപകന്‍ ടി പി ജി നമ്പ്യാരെപറ്റിയുള്ള ബോണ്‍ ടു ഡ്രീം എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ സി എം നജീബ് സദാനന്ദന്‍ എടപ്പാളിന് നല്‍കികൊണ്ട് നിര്‍വഹിച്ചു.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം കണ്‍വീനര്‍ അജയന്‍ പൊയ്യാറ, അഡ്വക്കേറ്റ പ്രസാദ് അനീഷ് കടവില്‍, ഇന്‍കാസ് പ്രസിഡന്റ് അപര്‍ണ വിജയന്‍ (പ്രചോദന മലയാളി സമാജം), മനോഹരന്‍ കണ്ടന്‍ (എം എന്‍ എം എ ), സിദ്ധിഖ് എ പി കുഴിങ്ങര (ഒമാന്‍ തൃസ്സൂര്‍ ഓര്‍ഗനൈസേഷന്‍), മനോഹര്‍ മാണിക്കത്ത് (മൈത്രി മസ്‌കറ്റ് ), തിച്ചൂര്‍ സുരേന്ദ്രന്‍ (മസ്‌കറ്റ് പഞ്ചവാദ്യസംഘം ), നിസാര്‍ ഇസ്തുമിഷ് റഷീദ, രാജന്‍ തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി. നന്മ കൂട്ടായ്മ അവതരിപ്പിച്ച തിരുവാതിര, കബീര്‍ യൂസുഫ് സംവിധാനം ചെയ്ത മയക്കുമരുന്നിനെതിരെയുള്ള പ്രമേയമായ പാറു എന്ന ഹ്രസ്വ ചിത്രം പ്രദര്‍ശനം തുടങ്ങിയ വിവിധ കലാപരിപാടികള്‍ നടന്നു. സത്യനാഥ് കെ ഗോപിനാഥ,് അനില്‍ ജോര്‍ജ് അട്ടിപ്പേറ്റി, അശോകന്‍ വള്ളിക്കാവ് തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
Published: 05 Nov 2025, 12:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented