ഹൂസ്റ്റണ്‍: കേരളപ്പിറവിയുടെ 69-ാമത് വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി കേരളത്തിന്റെ തനതായ കലകളെയും രുചി വൈഭവങ്ങളെയും കോര്‍ത്തിണക്കി അമേരിക്കയിലെ മലയാളി കൂട്ടായ്മയായ ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ (HRA) സംഘടിപ്പിച്ച 'കേരളോത്സവം' വൈവിധ്യമാര്‍ന്ന ആഘോഷപരിപാടികളാല്‍ ശ്രദ്ധയാകര്‍ഷിച്ചു.
2009 ല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ നാളിതുവരെയുള്ള വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് അമേരിക്കയിലെ മലയാളി കൂട്ടായ്മകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സംഘടനയാണ്.
മാഗ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റാന്നി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. എച്ച്.ആര്‍.എ പ്രസിഡന്റ ബിജു സഖറിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രന്‍ കെ. പട്ടേല്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി വിനോദ് ചെറിയാന്‍ സ്വാഗതമാശംസിച്ചു. പോലീസ് ക്യാപ്റ്റന്‍ മനോജ് പൂപ്പാറയില്‍ വിശിഷ്ടാതിഥിയായിരുന്നു
ജഡ്ജ് ജൂലി മാത്യു, മാഗ് പ്രസിഡന്റ് ജോസ് കെ. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഉപരക്ഷാധികാരിയും മാധ്യമ പ്രവര്‍ത്തകനുമായ ജീമോന്‍ റാന്നി കേരളപ്പിറവി ദിന സന്ദേശം നല്‍കി.
വൈസ് പ്രസിഡന്റ് ജിന്‍സ് മാത്യു റാന്നി വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചു. ട്രഷറര്‍ ബിനു സഖറിയ കൃതജ്ഞതാ പ്രസംഗം നടത്തി.
എച്ചആര്‍എയുടെ സ്വന്തം ചെണ്ടമേളം ടീം (ജേക്കബ് കുരുവിള ആന്‍ഡ് ടീം) ഉത്സവത്തിന് കൊഴുപ്പേകി. ഹൂസ്റ്റണിലെ റാന്നിക്കാരായ ഗായകര്‍ ആലപിച്ച മധുര മനോഹര ഗാനങ്ങള്‍ സദസിന്റെ നിറഞ്ഞ കൈയടി നേടി. മെവിന്‍ ജോണ്‍, ബിനോയ് തോമസ്, തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഗായിക മീര സക്കറിയയുടെ പ്രാര്‍ത്ഥനാഗാനത്തോടെ കലാപരിപാടികള്‍ ആരംഭിച്ചു.
നൈനിക ഡാനിയല്‍, ദിയ ലിസാന്‍ തേവേര്‍വലില്‍, ആര്യ സാറാ തെവേര്‍വലില്‍ എന്നീ കുട്ടികള്‍ അവതരിപ്പിച്ച നൃത്തങ്ങള്‍, കെസിയ രാജുവിന്റെ ശാസ്ത്രീയ നൃത്തം, ദീന അലക്സ് അവതരിപ്പിച്ച മോഹിനിയാട്ടം, റെജി കളത്തില്‍, ശ്രീദേവി അനില്‍കുമാര്‍, സുസന്‍ ജേക്കബ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച സെമിക്ലാസിക്കല്‍ നൃത്തം തുടങ്ങിയവ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.
ബിജു സാക്, ബിനു സാക് & സംഘം അവതരിപ്പിച്ച പുരുഷന്മാരുടെ 'ഒപ്പന' നൃത്തം, കേരളമന്നന്‍, കേരളമങ്ക മത്സരങ്ങള്‍ പുതുമയാര്‍ന്നതും പരിപാടിക്ക് തിളക്കമേകി. അനില്‍ ജനാര്‍ദ്ദനന്‍-ശ്രീദേവി അനില്‍കുമാര്‍ ദമ്പതികള്‍ കേരള മന്നന്‍ മങ്ക കിരീടം നേടിയപ്പോള്‍ ബിനു സഖറിയ, സുജ ബിനു ദമ്പതികള്‍ രണ്ടാം സ്ഥാനം നേടി. ലതീഷ് കൃഷ്ണന്‍, സുജ കോശി, റീന സജു എന്നിവര്‍ ഈ മത്സരത്തിനു വിധികര്‍ത്താക്കളായിരുന്നു. കലാപ്രതിഭകള്‍ക്കുള്ള അവാര്‍ഡ് ദാനത്തിന് ജോയിന്റ് സെക്രട്ടറി ബാബു കലീനാ അതിഥികളെ ക്ഷണിച്ചു. തനി കേരളീയ വിഭവങ്ങളോടുകൂടിയ അത്താഴ സദ്യയോടെ കേരളോത്സവം സമാപിച്ചു. ഉപരക്ഷാധികാരി ജോയ് മണ്ണില്‍, യൂത്ത് കോര്‍ഡിനേറ്റര്‍ ജെഫിന്‍ നൈനാന്‍ എന്നിവര്‍ കപ്പ പുഴുക്ക്, നാടന്‍ ചമ്മന്തി, ചക്ക വേവിച്ചത്. കൊഴുക്കട്ട,
ഉഴുന്ന് വട തുടങ്ങിയ നാടന്‍ ഭക്ഷണ വിഭവങ്ങളുടെ കലവറ നിയന്ത്രിച്ചു.
ജോയിന്റ് ട്രഷറര്‍ സ്റ്റീഫന്‍ ഏബ്രഹാം, സെന്നി ഹൂസ്റ്റണ്‍(ഹൂസ്റ്റണ്‍ വോയിസ്), എവെലിന്‍ മാത്യു, സ്‌നേഹ തോമസ് തുടങ്ങിവര്‍ വീഡിയോ ഫോട്ടോഗ്രാഫി ടീമിന് നേതൃത്വം നല്‍കിയപ്പോള്‍ ബിജു സഖറിയ, ഡില്ലന്‍ സഖറിയ എന്നിവര്‍ സൗണ്ട്‌സ് ആന്‍ഡ് എഫക്ട് നിയന്ത്രിച്ചു. കേരത്തിന്റെ പച്ചപ്പ് പ്രമേയമാക്കി ഒരുക്കിയ 'ഫോട്ടോ ബൂത്ത്' ജനശ്രദ്ധയാകര്‍ഷിച്ചു. മറിയാമ്മ ഏബ്രഹാം (ജെസ്സി), റീന സജി, ജിന്‍സി ജിനി എന്നിവര്‍ രജിസ്‌ട്രേഷന്‍ കൗണ്ടറിന്റെ ചുമതല നിര്‍വഹിച്ചു.
അനില്‍ ജനാര്‍ദ്ദനന്‍, അനില സന്ദീപ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) എന്നിവര്‍ എംസിമാരായി 3 മണിക്കൂര്‍ നീണ്ടുനിന്ന പരിപാടികള്‍ നിയന്ത്രിച്ചു.
എച്ച്ആര്‍എഭാരവാഹികളായ ബിജു സക്കറിയ, വിനോദ് ചെറിയാന്‍, ബിനു സക്കറിയ, ജിന്‍സ് മാത്യു, ബാബു കലീന, റീന സജി, ജീമോന്‍ റാന്നി, ജോയ് മണ്ണില്‍, മാത്യൂസ് ചാണ്ടപ്പിള്ള, എബ്രഹാം ജോസഫ് (ജോസ്), സന്ദീപ് തേവര്‍വെലില്‍, സജി ഇലഞ്ഞിക്കല്‍വി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
സന്ദീപ് തേവര്‍വലില്‍ മെഗാ സ്‌പോണ്‍സര്‍ (പെറി ഹോംസ്), രെഞ്ചു രാജ് (വിന്‍ഡ്‌സര്‍ മോര്‍ട്ട്‌ഗേജ്), മാത്യൂസ് ചാണ്ടപിള്ള, ജീമോന്‍ റാന്നി, ജൈജു കുരുവിള, സുബിന്‍ കുമാരന്‍, ബിജു സക്കറിയ (സാക്ക് ഓഡിയോ ലൈവ് റെക്കോഡിങ് & മിക്‌സിംഗ്), ബാലു സക്കറിയ (ബാലു സാക് സൂട്ട്) എന്നിവരുടെ സ്പോണ്‍സര്‍ഷിപ്പിന്റെയും വെല്‍വിഷേഴ്‌സിന്റെയും സഹായത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
Content Highlights: HRA keralappiravi celebration
Published: 10 Nov 2025, 03:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented