തിരുവനന്തപുരം: അറബിക്കടലിന്റെ തിരമാലകൾ അലയടിക്കുന്ന മാവേലി നാടിന്, മരതകപ്പച്ചപ്പിന്റെയും പാരമ്പര്യ പെരുമയുടെയും ഏഴ് പതിറ്റാണ്ടുകൾ തികയുന്നു. വള്ളത്തോളിന്റെ കവിതകളും കഥകളി മുദ്രകളും വഞ്ചിപ്പാട്ടിന്റെ താളങ്ങളും കോർത്തിണക്കിയ മഹത്തായ പൈതൃകം സ്മരിച്ചുകൊണ്ടാണ് ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഇന്ന് കേരളപ്പിറവിയുടെ 70-ാം വാർഷികം ആഘോഷിക്കുകയാണ്.

To advertise here,

നെൽവയലുകളുടെയും തെങ്ങിൻതോപ്പുകളുടെയും ഹരിതശോഭയും, സുഗന്ധവ്യഞ്ജനങ്ങളുടെ ചരിത്രവഴികളും, അനാചാരങ്ങൾക്കെതിരായ പോരാട്ടങ്ങളുടെ വീരസ്മരണകളും ഏഴുപതിറ്റാണ്ട് പിന്നിടുമ്പോഴും മലയാളത്തിന്റെ ഊർജമാകുന്നു. പ്രകൃതിയുടെ അനുഗ്രഹവർഷവും ജനതയുടെ അനുപമമായ സഹോദര്യവുമാണ് ഈ നാടിന്റെ യഥാർത്ഥ നിക്ഷേപമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, പ്രൗഢിയുറ്റ സംസ്കാരത്തിന്റെ വെളിച്ചത്തിലൂടെ കേരളം മുന്നേറുകയാണ്. ഒറ്റക്കെട്ടായി ആഘോഷിക്കാം കേരളത്തിന്റെ എഴുപതാം പിറന്നാൾ.