മസ്‌കറ്റ്: മബേല കെ.എം.സി.സി കെയർ വിങ്ങും മസ്‌കറ്റ് അൽ സീബ് ബ്ലഡ് ഡൊണേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നവംബർ 13 വെള്ളിയാഴ്ച നടക്കും. 'രക്തദാനം ചെയ്യൂ, ജീവൻ രക്ഷിക്കൂ' എന്ന സന്ദേശവുമായി മബേല അൽ അറൈമി ബൊളിവാർഡിലുള്ള അൽ സീബ് ബ്ലഡ് ഡൊണേഷൻ സെന്ററിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വൈകീട്ട് 3:30 മുതൽ രാത്രി 8:30 വരെയാണ് ക്യാമ്പ്. ക്യാമ്പിൽ പങ്കാളികളാകുന്ന മുഴുവൻ രക്തദാതാക്കൾക്കുമായി പ്രൈം മെഡിക്കൽ സെന്റർ വക പ്രത്യേക ആനുകൂല്യങ്ങളും തയാറാക്കിയിട്ടുണ്ട്. സ്‌പെഷ്യൽ മെഡിക്കൽ പാക്കേജും ആറ് മാസത്തേക്ക് ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷനും ദാതാക്കൾക്ക് ലഭിക്കും. കൂടാതെ, ആദ്യമെത്തുന്ന 50 രക്തദാതാക്കൾക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരിക്കും. രക്തദാന ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് നൽകിയിട്ടുള്ള ക്യു.ആർ കോഡ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി 97949456 (അനീസ്), 97502888 (റഷീദ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Published: 03 Nov 2026, 07:29 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented