നമ്മുടെ കേരളസംസ്ഥാനം രൂപംകൊണ്ടത് 1956 നവംബർ 1 നാണ്. ആ ദിവസമാണ് നമ്മൾ കേരളപ്പിറവി ദിനമായി ആഘോഷിക്കുന്നത്. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾ യോജിപ്പിച്ചാണ് കേരളം രൂപീകരിച്ചത്. സ്വാതന്ത്ര്യസമര കാലത്തുതന്നെ ഭാഷാടിസ്ഥാനത്തിൽ മലയാളികൾക്കായി ഒരു സംസ്ഥാനം വേണമെന്ന ആവശ്യം ശക്തമായിരുന്നു.
രൂപീകരണ സമയത്ത് മലബാർ, തൃശൂർ, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിങ്ങനെ 5 ജില്ലകൾ മാത്രമാണ് കേരളത്തിലുണ്ടായിരുന്നത്. സംസ്ഥാനത്തെ ആദ്യ ഗവർണർ ബി.രാമകൃഷ്ണറാവു ആയിരുന്നു. 1957 ഫെബ്രുവരിയിൽ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിലൂടെ ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി. തെങ്ങ്, നെല്ല്, റബ്ബർ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ കേരളത്തിന്റെ പ്രധാന കാർഷികവിളകളിൽപ്പെടുന്നു. ആന, കടുവ, വരയാട് തുടങ്ങിയ ജീവികളും വൈവിധ്യമാർന്ന സസ്യജാലങ്ങളും കേരളത്തിന്റെ പ്രകൃതിസമ്പത്തിനെ സമ്പന്നമാക്കുന്നു. കഥകളി, തെയ്യം, മോഹിനിയാട്ടം തുടങ്ങിയ ലോകപ്രശസ്തമായ കലാരൂപങ്ങളും, ഓണം, വിഷുപോലുള്ള ആഘോഷങ്ങളും കേരളത്തിന്റെ തനിമ വിളിച്ചോതുന്നു. പ്രകൃതിഭംഗി കൊണ്ടും സാംസ്‌കാരിക പാരമ്പര്യം കൊണ്ടും സമ്പന്നമായതുകൊണ്ട് നമ്മുടെ കേരളത്തെ 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് വിളിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സാക്ഷരത എന്നിവയിൽ ഇന്ത്യയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. ജാതിമത ഭേദമന്യേ മലയാളികൾ എല്ലാവരും ഒറ്റക്കെട്ടായി സ്നേഹത്തോടെ കഴിയുന്ന നാടാണ് കേരളം. ഈ സ്നേഹവും ഐക്യവും കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. കേരളത്തിന്റെ സമഗ്രമായ പുരോഗതിക്കായി നല്ല പൗരരായി വളരുമെന്ന് നമുക്കോരോരുത്തർക്കും ഈ ദിനത്തിൽ പ്രതിജ്ഞ ചെയ്യാം. നമ്മുടെ നാടിന്റെ പാരമ്പര്യവും സംസ്‌കാരവും ഉയർത്തിപ്പിടിക്കാൻ എപ്പോഴും ശ്രമിക്കാം.
Content Highlights: Kerala was formed on November 1, 1956., Created by uniting Travancore, Kochi, and Malabar regions.
Published: 01 Nov 2026, 07:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented