മസ്‌കറ്റ്: ഒമാൻ ദേശീയദിനത്തോടനുബന്ധിച്ച് മബേല കെ.എം.സി.സി കെയർ വിങ് 'ഹൃദയപൂർവ്വം ഒമാൻ' എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 2026 നവംബർ 13 വെള്ളിയാഴ്ച മബേല അൽ അറൈമി ബൊളെവാർഡിലെ (Al Araimi Boulevard) രണ്ടാം നിലയിൽ സ്ഥിതി ചെയ്യുന്ന അൽ സീബ് ഡൊണേഷൻ സെന്ററിലായിരുന്നു പരിപാടി.
മബെല കെഎംസിസി കെയർ വിങ്ങിന്റെ മാനവിക പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഈ രക്തദാന ക്യാമ്പിൽ നൂറോളം ആളുകൾ പങ്കെടുത്ത് രക്തം ദാനം ചെയ്തു. മസ്‌കറ്റ് കെഎംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, വൈസ് പ്രസിഡന്റ് ഇബ്രാഹിം ഒറ്റപ്പാലം, മബെല ഏരിയ കെഎംസിസി പ്രസിഡന്റ് യാക്കൂബ് തിരൂർ, സഫീർ കോട്ടക്കൽ തുടങ്ങിയവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു. വിവിധ ഏരിയ കെഎംസിസി നേതാക്കളും സന്നിഹിതരായിരുന്നു. മബെല ഏരിയ കെഎംസിസി കെയർ വിംഗ് ഭാരവാഹികളായ അനീസ് ഒറ്റപ്പാലം സ്വാഗതവും റാഷിദ് നന്ദിയും പറഞ്ഞു. വർക്കിങ് കമ്മിറ്റി അംഗങ്ങളും വനിതാ വിംഗ് ഭാരവാഹികളും ക്യാമ്പിന് നേതൃത്വം നൽകി.
രക്തദാനത്തിന് പ്രോത്സാഹനം നൽകുന്നതിനായി രക്തദാതാക്കൾക്ക് കൈ നിറയെ സമ്മാനങ്ങളും നൽകിയാണ് പ്രവർത്തകർ യാത്രയാക്കിയത്.
Content Highlights: Organized by Mabela KMCC Care Wing on November 13, 2026, Held at Al Seeb Donation Centre, Al Araimi Boulevard, Mabela, Part of Oman National Day celebrations named 'Hrudayapoorvam Oman', Around 100 people participated and donated blood, Gifts distributed to encourage blood donors
Published: 16 Nov 2026, 03:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented