സലാല: സലാലയിലെ കോഴിക്കോട് സൗഹൃദകൂട്ടം മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചു. ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായിരുന്നു പരിപാടി. നിരവധി പേർ പങ്കെടുത്ത മത്സരത്തിൽ ഷാഹുൽ ഹമീദ്, നൗഷാദ് മാളിയേക്കൽ, ജിസ്ന ബിജു എന്നിവർ ജേതാക്കളായി. കെഎസ്‌കെ വനിതാവേദി നടത്തിയ സലാല റീൽസ് സൂപ്പർ സ്റ്റാർ വിജയി മുഫീദ പിപി ക്കും പരിപാടിയിൽ സമ്മാനം നൽകി. പ്രജിത്ത് പയ്യോളി സ്വാഗതവും മധു വടകര നന്ദിയും പറഞ്ഞു.

To advertise here,