മസ്കറ്റ്: ഒമാനിൽ ദേശീയ പതാകയെയും ദേശീയ ഗാനത്തെയും അപമാനിച്ചാൽ തടവുശിക്ഷ. ഒമാന്റെ ദേശീയ പതാക, ഔദ്യോഗിക മുദ്ര, അല്ലെങ്കിൽ ദേശീയ ഗാനം എന്നിവയെ മനഃപൂർവ്വം അപമാനിക്കുന്നവർക്ക് മൂന്ന് മാസം മുതൽ മൂന്ന് വർഷം വരെ തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നു. നവംബർ 1-ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച റോയൽ ഡിക്രി നമ്പർ 99/2026 അനുസരിച്ചാണ് ഈ കർശന നടപടി. പതാകയോ മുദ്രയോ നശിപ്പിക്കുക, അവയോട് വിദ്വേഷമോ അവജ്ഞയോ പ്രകടിപ്പിക്കുന്ന രീതിയിൽ പെരുമാറുക, ദേശീയ ഗാനത്തെ വികൃതമാക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഈ ശിക്ഷ ബാധകമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Published: 02 Nov 2026, 07:53 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented