മസ്കറ്റ്: ഒമാനിലെ നേതാജി എഫ് സി സംഘടിപ്പിച്ച നേതാജി കപ്പ്‌ സെവെൻസ് ഫുട്ബോൾ ടൂർണമെന്റിൽ ജിഎഫ്സി ജേതാക്കളായി. മൊബെല അൽ ഷാദി ഗ്രൗണ്ടിൽ വെച്ച് കേരള മസ്കറ്റ് ഫുട്ബോൾ അസോസിയേഷൻ രെജിസ്റ്റർ ചെയ്ത 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് പി അജയൻ, സതീഷ് എന്നിവർ ചേർന്ന്‌ ഉദ്ഘാടനം ചെയ്തു. ഫൈനൽ മത്സരത്തിൽ ജിഎഫ്സി ഒന്നിനെതിരെ നാല് ഗോളുകൾക്ക് റിയലക്സ് എഫ് സിയെ തോൽപ്പിച്ചാണ് ചാമ്പ്യൻമാരായത്. അണ്ടർ 13 കുട്ടികളുടെ മാച്ചിൽ ടോപ്പ് ടെൻ എഫ് സി ജേതാക്കളായി. അഫ്നാസ് ബെസ്റ്റ് പ്ലെയർ ആയും ഷരൺജിത്ത് ബെസ്റ്റ് ഡിഫൻഡർ ആയും അസീസ് ബെസ്റ്റ് ഗോൾകീപ്പർ ആയും തെരഞ്ഞെടുക്കപ്പെട്ടു. ബർക്ക ബ്രദേഷ്സ് എഫ്സിയുടെ മഹേഷ് ആണ് ടോപ്പ് സ്കോറർ. വിജയികൾക്കും നേതാജി എഫ് സി ഭാരവാഹികളും സ്പോണ്സര്മാരും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.

To advertise here,