സലാല : സലാലയിൽ എസ് ഐ സി ക്ക് കീഴിലുള്ള അൽമദ്റസത്തുസ്സുന്നിയ്യയുടെ 31-ാം വാർഷികത്തിൻ്റെ ഭാഗമായി തലമുറ സംഗമം സംഘടിപ്പിച്ചു. മദ്റസയുടെ സ്താപക കാലം മുതൽ സലാലയിലുള്ള പഴയ കാല നേതാക്കളെയും പ്രവർത്തകരേയും സഹകാരികളെയും പങ്കെടുപ്പിച്ച് കൊണ്ട് മദ്റസ ഹാളിൽ ആയിരുന്നു പരിപാടി. മുപ്പത് വർഷമോ അതിലധികമോ സലാലയിൽ എസ് ഐ സിയുടെയും മദ്രസ്സയുടെയും പ്രവർത്തനങ്ങളിൽ ചേർന്ന് നിന്നവരെ ചടങ്ങിൽ ആദരിച്ചു, 39 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിൽ പോകുന്ന സൈതലവി തൃശൂരിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. അബ്ദുൽ ഹമീദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് ഫൈസി ഉൽഘാടനം ചെയ്തു. വിപി അബ്ദുസ്സലാം ഹാജി, മൊയ്തീൻകുട്ടി ഫൈസി റഷീദ് കല്പറ്റ തുടങ്ങിയവർ സംസാരിച്ചു. റഈസ് ശിവപുരം സ്വാഗതവും അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു
Published: 02 Nov 2026, 07:55 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented