
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ആഭ്യന്തരമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.
അഹമ്മദാബാദിലെ ലുലു മാൾ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനപുരോഗതി യൂസഫലി വിശദീകരിച്ചു. അഹമ്മദാബാദിലെ ചാന്ദ് ഖെഡയിലാണ് 4,000 കോടി രൂപ നിക്ഷേപത്തിൽ ഷോപ്പിങ് മാൾ, പഞ്ചനക്ഷത്ര ഹോട്ടൽ, സർവീസ് അപ്പാർട്ട്‌മെന്റ് എന്നിവയടങ്ങിയ പദ്ധതി വരുന്നത്.
പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ സഹകരണവും മന്ത്രി ഉറപ്പുനൽകിയതായി ലുലു ഗ്രൂപ്പ് അറിയിച്ചു. ലുലു ഇന്റർനാഷണൽ ഹോൾഡിങ്‌സ് ചീഫ് ഓപ്പറേഷൻസ് ഓഫീസർ എ.വി. ആനന്ദ് റാമും പങ്കെടുത്തു.
Content Highlights: MA Yusuff Ali met Amit Shah at his official residence in Delhi., Progress update on the ₹4,000 crore Ahmedabad mega-project., Project includes a shopping mall, 5-star hotel, and service apartments in Chandkheda., Government assured full cooperation for timely project completion.
Published: 08 Aug 2026, 09:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented