മസ്‌കറ്റ്: ഒമാനും ഇന്ത്യയും തമ്മിൽ ഹലാൽ സർട്ടിഫിക്കേഷനായി പരസ്പരം ധാരണയിൽ ഏർപ്പെടുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയൽ വ്യക്തമാക്കി. പരസ്പരം നൽകുന്ന ഹലാൽ സർട്ടിഫിക്കറ്റുകളെ ഔദ്യോഗികമായി അംഗീകരിക്കാനും അതുവഴി വ്യാപാര നടപടികൾ കൂടുതൽ എളുപ്പമാക്കാനും ഇത് സഹായകമാകും.

To advertise here,

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഭാഗമാണ് ഈ നടപടി. കൂടാതെ ഇന്ത്യയുടെ NPOP സർട്ടിഫിക്കേഷൻ ഒമാൻ അംഗീകരിക്കുമെന്നും, ഇത് ഇന്ത്യയിലെ ഉയർന്ന ഗുണനിലവാരമുള്ള ഓർഗാനിക് ഉത്പന്നങ്ങൾക്കായി ഒമാന്റെ വിപണി തുറന്നു നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രാബല്യത്തിൽ വന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.