
മസ്‌കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നൽകി. ഇതുസംബന്ധിച്ച രാജകീയ ഉത്തരവ് സുൽത്താൻ പുറപ്പെടുവിച്ചു.
കഴിഞ്ഞ ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒമാൻ സന്ദർശന വേളയിൽ ഒപ്പിട്ട കരാറിനാണ് ഒമാൻ ഭരണാധികാരി അന്തിമ അംഗീകാരം നൽകിയത്. കരാർ അംഗീകരിച്ച് സുൽത്താൻ ഉത്തരവിറക്കിയതോടെ കരാർ യഥാർഥ്യമായി. ഇതുസംബന്ധിച്ച രാജകീയ ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടൊപ്പം, പുറപ്പെടുവിച്ച തീയതി മുതൽ പ്രാബല്യത്തിൽ വരികയും ചെയ്യും.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കാൻ സഹായിക്കുന്നതാണ് സമഗ്രസാമ്പത്തിക പങ്കാളിത്ത കരാർ. ഒമാന്റെ സാമ്പത്തിക വൈവിധ്യവത്കരണത്തിനും ഗൾഫ് മേഖലയിൽ തന്ത്രപ്രധാന പങ്കാളികളുമായുള്ള ഇന്ത്യയുടെ വളർന്നുവരുന്ന വ്യാപാര ബന്ധങ്ങൾക്കും കരാർ മുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല. ഉത്പാദനം, സേവനങ്ങൾ, ലോജിസ്റ്റിക്സ്, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെയുള്ള പ്രധാനമേഖലകളിൽ വിപണി പ്രവേശനം വർധിപ്പിക്കുന്നതിനും വ്യാപാര തടസങ്ങൾ കുറയ്ക്കുന്നതിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും കരാർ സഹായകരമാകുമെന്നാണ് പ്രതീക്ഷ.
Content Highlights: Oman approves Comprehensive Economic Partnership Agreement with India. Strengthens trade ties, boosts investment, and opens new opportunities in key sectors
Published: 16 Feb 2026, 09:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented