മനാമ: ബഹ്റൈനിലെ ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ ഡിജിറ്റൽ പേയ്മെന്റ് വളർച്ചയുടെ അടുത്ത ഘട്ടത്തെ പിന്തുണയ്ക്കുന്നതിനായി രാജ്യത്തെ പ്രമുഖ ഡിജിറ്റൽ വാലറ്റുകളിലൊന്നായ എസ്.ടി.സി. പേയുമായുള്ള സഹകരണം മാസ്റ്റർകാർഡ് ശക്തിപ്പെടുത്തി. മികച്ച പ്രകടനം കാഴ്ചവെക്കുന്ന മാസ്റ്റർ കാർഡ് ബസിനസ് പ്രീപെയ്ഡ് സേവനം ഉൾപ്പെടെയുള്ള വിജയകരമായ സേവന നിര വിപുലീകരിക്കുന്നത് തുടരും.

To advertise here,

എസ്.ടി.സി. പേയുടെ ഭാവി ഉത്പന്ന വികസന പദ്ധതികൾ രൂപപ്പെടുത്തുന്നതിലും, എസ്.എം.ഇകളുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്ത അധിക ഉപദേശക, പ്രോസസ്സിങ് സുരക്ഷാ സേവനങ്ങൾ എന്നിവയും മേഖലയിലെ വിപുലീകരണ സാധ്യതകളും പരിശോധിക്കുന്നതിൽ മാസ്റ്റർകാർഡ് സഹായിക്കും. ഡിജിറ്റൽ പേയ്മെന്റുകളുടെ സ്വീകാര്യതയും ഉപയോഗവും വർധിപ്പിക്കാനും, കൂടുതൽ ബിസിനസുകളെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ പങ്കാളികളാക്കാനും കൂട്ടുകെട്ട് ലക്ഷ്യമിടുന്നു.

പ്രധാന കാർഡ് സേവനങ്ങളിലും ഭാവിയിലെ വളർച്ചാ പദ്ധതികളിലും എസ്.ടി.സി. പേയുമായുള്ള തങ്ങളുടെ സഹകരണം പുതുക്കുന്നത്, രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് രംഗത്ത്- പ്രത്യേകിച്ച് ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് നൂതനമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുള്ള ദീർഘകാല പ്രതിബദ്ധതയെ ഉറപ്പിക്കുന്നുവെന്ന് മാസ്റ്റർകാർഡിന്റെ സൗദി അറേബ്യ, ബഹ്റൈൻ, ജോർദാൻ, ലെവന്റ് മേഖലകളിലെ കൺട്രി മാനേജരായ സൗദ് സ്വാർ പറഞ്ഞു. ഡിജിറ്റൽ വാലറ്റിന്റെ ബിസിനസ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനും, അധിക മൂല്യമുള്ള സേവനങ്ങൾ സംയുക്തമായി വികസിപ്പിക്കുന്നതിനുമായി മികച്ച സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും സൗദ് സ്വാർ കൂട്ടിച്ചേർത്തു.