ഡബ്ലിന്‍: വേള്‍ഡ് മലയാളി ഫെഡറേഷന്റെ പ്രതിനിധികള്‍ സ്ഥാപക ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തില്‍ അയര്‍ലന്‍ഡിലെ ആദ്യത്തെ ഇന്ത്യന്‍ മേയര്‍ ബേബി പെരേപ്പാടനെ (സൗത്ത് ഡബ്ലിന്‍ മേയര്‍) സന്ദര്‍ശിച്ചു.
രണ്ടു മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തില്‍ അയര്‍ലന്‍ഡ് മലയാളികള്‍ നേരിടുന്ന പ്രധാന വിഷയങ്ങള്‍ മേയറുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. നേരിട്ട് ഡബ്ലിനില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന സര്‍വീസിനായി പരിശ്രമിക്കുന്ന മേയറുടെ പ്രവര്‍ത്തനങ്ങളെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രതിനിധികള്‍ അഭിനന്ദിച്ചു. അയര്‍ലന്‍ഡ് ഗതാഗത വകുപ്പ് മന്ത്രിയുമായി അടുത്തുതന്നെ ഈ വിഷയത്തില്‍ തുടര്‍ചര്‍ച്ചകള്‍ നടത്തുമെന്ന് മേയര്‍ അറിയിച്ചു.
ആന്റി മൈഗ്രേഷന്‍ പ്രകടനങ്ങള്‍ അയര്‍ലന്‍ഡില്‍ എങ്ങും ശക്തിപ്പെടുന്ന ഈ കാലഘട്ടത്തില്‍ സംഘടനകളുടെ ആവശ്യകതകളും, മാറ്റങ്ങളോട് കൂടിയുള്ള പ്രവര്‍ത്തന രീതികളും മേയറുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
അയര്‍ലന്‍ഡിലെ തദ്ദേശീയരുമായി ഇഴുകിച്ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്താന്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ശ്രമം നടത്തുമെന്ന് പ്രതിനിധികള്‍ മേയറെ അറിയിക്കുകയും, ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എല്ലാവിധ സഹായങ്ങളും മേയര്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഗ്ലോബല്‍ ജോയിന്റ് സെക്രട്ടറി റോസെലെറ്റ് ഫിലിപ്പ്, അയര്‍ലന്‍ഡ് കോര്‍ഡിനേറ്റര്‍ ഷൈജു തോമസ്, സ്മിത അലക്‌സ്, ജോസ്മോന്‍ ഫ്രാന്‍സിസ്, ബിപിന്‍ചന്ദ് എന്നിവര്‍ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.
Content Highlights: World Malayali Federation Meets Dublin Mayor
Published: 10 May 2025, 10:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented