മസ്‌കറ്റ്/ ന്യൂഡൽഹി: ഒമാനും ഇന്ത്യയും തമ്മിലുള്ള 15-ാമത് തന്ത്രപ്രധാന കൺസൾട്ടേറ്റീവ് ഗ്രൂപ്പ് യോഗം ന്യൂഡൽഹിയിൽ പൂർത്തിയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ കൂടുതൽ സജീവമാക്കുന്നതിനെക്കുറിച്ചുള്ള സുപ്രധാന ചർച്ചകളാണ് യോഗത്തിൽ നടന്നത്. വ്യാപാര- നിക്ഷേപ രംഗങ്ങളിലെ സഹകരണം വിപുലപ്പെടുത്താനും സംയുക്ത സാമ്പത്തിക പങ്കാളിത്തം പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ഇരുപക്ഷവും തീരുമാനിച്ചു.

To advertise here,

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ- പാസ്‌പോർട്ട്- വിസ- വിദേശകാര്യ സെക്രട്ടറി പ്രിയ രംഗനാഥൻ, ഒമാൻ വിദേശകാര്യ മന്ത്രാലയം രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹാർതി എന്നിവർ യോഗത്തിൽ സംയുക്തമായി അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ ഒമാൻ അംബാസഡർ ഈസ സാലി അൽ ശൈബാനിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.