ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന കോര്‍ക്ക് യൂണിറ്റ്, ഡബ്ല്യുഎംസി കോര്‍ക്ക് പ്രൊവിന്‍സ് ആയി പ്രഖ്യാപിച്ചു. കൗണ്‍സില്‍ മുന്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ് ചെയര്‍മാനും ഗ്ലോബല്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറിയുമായ രാജു കുന്നക്കാട്ടാണ് പ്രഖ്യാപനം നടത്തിയത്.

To advertise here,

യോഗത്തില്‍ ചെയര്‍മാന്‍ ജെയ്സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ലിജോ ജോസഫ്, സെക്രട്ടറി ജേക്കബ് വര്‍ഗീസ്, ട്രഷറര്‍ സിബിന്‍ കെ എബ്രഹാം തുടങ്ങിയവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.

സമ്മേളനത്തോടനുബന്ധിച്ച് കേരളപ്പിറവി ആഘോഷിച്ചു. കുട്ടികളുടെ ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം രാജു കുന്നക്കാട്ട്, ഡബ്ലിന്‍ പ്രൊവിന്‍സ് ട്രഷറര്‍ മാത്യുസ് കുര്യാക്കോസ്, എസ്‌ക്യൂട്ടീവ് മെമ്പര്‍ സെബാസ്റ്റ്യന്‍ കുന്നുംപുറം എന്നിവര്‍ നിര്‍വഹിച്ചു.

ആന്റണി പൗലോസിന്റെ നേതൃത്വത്തില്‍ കോര്‍ക്കിലെ വിവിധ കലാകാരന്‍മാര്‍ അണിനിരന്ന മന്ദാരച്ചെപ്പ് സംഗീതനിശയും നടത്തപ്പെട്ടു.

കലാ, സാംസ്‌കാരിക രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് രാജു കുന്നക്കാടിന് കോര്‍ക്ക് പ്രൊവിന്‍സിന്റ സ്നേഹോപഹാരം സെക്രട്ടറി ജേക്കബ് വര്‍ഗീസ്, ട്രഷറര്‍ സിബിന്‍ കെ എബ്രഹാം എന്നിവര്‍ കൈമാറി. യൂറോപ്പ് റീജണ്‍ ചെയര്‍മാന്‍ ജോളി പടയാട്ടില്‍, പ്രസിഡന്റ് ജോളി തടത്തില്‍, ട്രഷറര്‍ ഷൈബു ജോസഫ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

2010 ല്‍ രൂപീകൃതമായ കോര്‍ക്ക് യൂണിറ്റ് നിരവധിയായ പ്രോഗ്രാമുകള്‍ നടത്തി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതായി ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാലപിള്ള, പ്രസിഡന്റ് ജോണ്‍ മത്തായി, സെക്രട്ടറി ക്രിസ്റ്റഫര്‍ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.