ലണ്ടന്‍: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ (ഡബ്ല്യു.എം.സി.) ബെല്‍ഫാസ്റ്റ് പ്രൊവിന്‍സ് പ്രവര്‍ത്തനോദ്ഘാടനവും അതിനോടനുബന്ധിച്ച് കലാസന്ധ്യയും നവംബര്‍ 21 ന് വൈകീട്ട് St.Colmcille's Hall, Ballyhackamore, ബെല്‍ഫാസ്റ്റില്‍ വെച്ച് നടത്തപ്പെടുന്നു.

To advertise here,

ഈ മഹത്തായ അവസരം, ഉത്തര അയര്‍ലന്‍ഡിലെ മലയാളികളെ ഒന്നിപ്പിക്കുകയും, ശക്തിപ്പെടുത്തുകയും, ബന്ധിപ്പിക്കുകയും ചെയ്യുന്ന ഒരു പുതിയ അധ്യായമാണ് ഇവിടെ ആരംഭിക്കുന്നത്.

ആഗോള നേതൃത്വത്തിന്റെ പിന്തുണയും, ഉത്തര അയര്‍ലന്‍ഡിലെ മലയാളികളുടെ സഹകരണവും കൈവരിക്കുമ്പോള്‍, സംസ്‌കാരം, കാരുണ്യപ്രവര്‍ത്തനം, യുവശാക്തീകരണം, ആഗോള നെറ്റ് വര്‍ക്കിംഗ് എന്നിവയില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് സംഘാടകര്‍.

ഈ ചരിത്ര മുഹൂര്‍ത്തത്തിലേക്ക് ഡബ്ല്യു.എം.സി. പ്രവര്‍ത്തകര്‍ ഏവരെയും സ്വാഗതം ചെയ്തു.

വാര്‍ത്തയും ഫോട്ടോയും : ജോസഫ് ജോണ്‍ കാല്‍ഗറി