ബര്‍ലിന്‍: ആഗോള മലയാളികളെ ഒരു കുടക്കീഴിലാക്കാന്‍ 1995 ജൂലൈ മൂന്നിന് അമേരിക്കയിലെ ന്യൂജേഴ്സിയില്‍ ആരംഭിച്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മ്മനിയിലെ ബാഡന്‍~വ്യുര്‍ട്ടംബര്‍ഗ് ആസ്ഥാനമാക്കി വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യുഎംസി) പ്രൊവിന്‍സ് രൂപീകരിച്ചു.
ജര്‍മനിയിലെ 16 സംസ്ഥാനങ്ങളിലൊന്നായ ബാഡന്‍~വുര്‍ട്ടംബര്‍ഗിലെ പുരാതനവും പ്രശസ്തവുമായ ട്യൂബിംഗന്‍ നഗരത്തിലെ ഷ്ളാട്ടര്ഹൗസില് സെപ്റ്റംബര്‍ 12 ന് കൂടിയ യോഗത്തില്‍ ഔദ്യോഗികമായി പ്രൊവിന്‍സ് രൂപീകരിച്ച് 13 ന് ശനിയാഴ്ച രാവിലെ 9.30 ന് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ അധ്യക്ഷത വഹിച്ച് പ്രൊവിന്‍സ് സംഘടനാപരമായി പ്രവര്‍ത്തനം ആരംഭിച്ചതായി ഡബ്ല്യുഎംസി യൂറോപ്പ് റീജിയന് ചെയര്മാന് ജോളി തടത്തില്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് ഡബ്ല്യുഎംസി യൂറോപ്പ് റീജിയന് പ്രസിഡന്റ് ജോളി എം. പടയാട്ടില്‍, ഡബ്ല്യുഎംസി ഗ്ളോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ മേഴ്സി തടത്തില്‍, ഡബ്ല്യുഎംസി ജര്‍മ്മന്‍ പ്രൊവിന്‍സ് പ്രസിഡന്റ് ജോസ് കുമ്പിളുവേലില്‍, ഡബ്ല്യുഎംസി ജര്‍മ്മന്‍ പ്രൊവിന്‍സ് സെക്രട്ടറി ചിനു പടയാട്ടില്‍, ബാഡന്‍ വ്യുര്‍ട്ടംബര്‍ഗ് പ്രൊവിന്‍സ് ചെയര്മാന് രാജേഷ് പിള്ള, പ്രസിഡന്റ് ധനേഷ് കൃഷ്ണ, ഫാ.റ്റിജോ പറത്താനത്ത്, ജോണ്‍സ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജെന്‍സ് കുമ്പിളുവേലില്‍ (കൊളോണ്‍) ചടങ്ങില്‍ പങ്കെടുത്തു. ട്യൂബിംഗന്‍ മല്ലൂസിന്റെ ഓണാഘോഷവേളയിലാണ് ഉദ്ഘാടനം നടത്തിയത്.
മുഖ്യാതിഥികളായ ജോളി തടത്തില്‍, ജോളി എം. പടയാട്ടില്‍, മേഴ്സി തടത്തില്‍, ജോസ് കുമ്പിളുവേലില്‍, ചിനു പടയാട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഡബ്ല്യുഎംസിയുടെ കഴിഞ്ഞ 30 വര്‍ഷത്തെ ചരിത്രവും, റീജിയന്, പ്രൊവിന്‍സ് തലത്തിലുള്ള പ്രവര്‍ത്തനങ്ങളും, ഇതുവരെയുള്ള സാമൂഹ്യ, കാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റിയും നേതാക്കള്‍ പ്രസംഗിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡബ്ല്യുഎംസി ഭാരവാഹികളെ ചടങ്ങില്‍ പരിചയപ്പെടുത്തി.
രാജേഷ് പിള്ള (ചെയര്മാന്), അനുപ് അനില്‍കുമാര്‍ (വൈസ് ചെയര്മാന്), റീത്തു മോഹന്‍ (വൈസ് ചെയര്‍പേഴ്സണ്‍), ധനേഷ് കൃഷ്ണ (പ്രസിഡന്റ്), ജസ്ററിന്‍, ടിബിന്‍ എബ്രഹാം (വൈസ് പ്രസിഡന്റുമാര്‍), തോംസണ്‍ കൈപട തോമസ്(സെക്രട്ടറി), ആന്‍സണ്‍ ജോസ് ചക്കിയത്ത് (ട്രഷറര്‍), ഹരി പ്രസാദ് (അസോസിയേറ്റ്് സെക്രട്ടറി), പോള്‍ വര്‍ഗീസ് (പ്രസിഡന്റ്, യൂത്ത് ഫോറം), ജോഷ്വ പി. ബിജു (സെക്രട്ടറി യൂത്ത് ഫോറം),നാസിനി (ജോയിന്റ് സെക്രട്ടറി, യൂത്ത് ഫോറം), പാര്‍വതി (പ്രസിഡന്റ്, വനിതാ ഫോറം), സുമി (വൈസ് പ്രസിഡന്റ്, വനിതാ ഫോറം), റോണിമ (സെക്രട്ടറി, വനിതാ ഫോറം), കാവ്യ (ജോയിന്റ് സെക്രട്ടറി, വനിതാ ഫോറം) എന്നിവരാണ് പുതിയ ഭാരവാഹികള്‍. രാജേഷ് പിള്ള സ്വാഗതവും ധനേഷ് കൃഷ്ണ നന്ദിയും പറഞ്ഞു. അന്‍സു, സ്റെറഫി എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.
യൂറോപ്പിലും അതിനപ്പുറവുമുള്ള കൂട്ടായ്മ ഇടപെടല്‍, സാംസ്കാരിക പൈതൃകം, സാമൂഹിക ഉത്തരവാദിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഡബ്ല്യുഎംസി ശക്തമായി പ്രവര്‍ത്തിക്കുമെന്നും ആഗോള കുടുംബത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും പുതിയ നേതൃത്വം അറിയിച്ചു. പ്രൊവിന്‍സിന്റെ ഔദ്യോഗിക രൂപീകരണത്തിലും ഉദ്ഘാടനത്തിലും പിന്തുണയ്ക്കും, പ്രോത്സാഹനത്തിനും, സാന്നിധ്യത്തിനും നന്ദിയും അറിയിച്ചു. ഏതാണ്ട് മുന്നൂറോളം പേര് പരിപാടികളില്‍ പങ്കെടുത്തു.
ജോസ് കുമ്പിളുവേലില്‍
Content Highlights: World Malayali Council (WMC) officially forms its Baden-Wurttemberg Province in Germany
Published: 27 Sept 2025, 12:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented