ബാങ്കോക്ക്: കേരളത്തില്‍ നിന്ന് വിദേശത്ത് നഴ്‌സിംഗ് പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍. ബാങ്കോക്കില്‍ നടന്ന പതിനാലാം വാര്‍ഷിക സമ്മേളനത്തില്‍ കൗണ്‍സിലിന്റെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ ഡോ.ബാബു സ്റ്റീഫന്‍ ആണ് ഇക്കാര്യം അറിയിച്ചത്.കേരളത്തിലെ 14 ജില്ലകളില്‍ നിന്ന് സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കുന്ന 100 വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യഅവസരം. വിശദ വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ ഓഫീസ് ഓഗസ്റ്റ് 3 ന് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യും. അടുത്ത വാര്‍ഷിക കണ്‍വെന്‍ഷന്‍ അമേരിക്കയില്‍ നടത്തുന്നത് ആലോചിക്കും.
വിശ്വ മലയാളി സ്‌നേഹ സംഗമം എന്ന പേരില്‍ റോയല്‍ ഓര്‍ക്കിഡ് ഷെറാട്ടനില്‍ മൂന്നു ദിവസമായി നടന്ന വിപുലമായ കണ്‍വെന്‍ഷന്‍ സമാപിച്ചു. ബാബു സ്റ്റീഫനൊപ്പം ഷാജി മാത്യു (കൗണ്‍സില്‍ സെക്രട്ടറി ജനറല്‍), സണ്ണി വെളിയത്ത് (ട്രഷറര്‍), ജെയിംസ് കൂടല്‍ (വൈസ് പ്രസിഡന്റ് അഡ്മിന്‍), സുരേന്ദ്രന്‍ കണ്ണാട്ട് (വൈസ് ചെയര്‍മാന്‍), സെലീന മോഹന്‍ (വിമന്‍സ് ഫോറം ചെയര്‍മാന്‍), ഷീല റെജി (വിമന്‍സ് ഫോറം പ്രസിഡന്റ്), രേഷ്മ റെജി (യൂത്ത് ഫോറം പ്രസിഡന്റ്) തുടങ്ങിയ ഭാരവാഹികളും ചുമതലയേറ്റു.
മുന്‍ പ്രസിഡന്റ് തോമസ് മൊട്ടക്കല്‍ ചെയര്‍മാനായി തുടരും. ജോണ്‍ ബ്രിട്ടാസ് എംപി, മുന്‍ എംപി കെ. മുരളീധരന്‍, മുരുകന്‍ കാട്ടാക്കട, നടി സോനാ നായര്‍, നടനും നിര്‍മ്മാതാവുമായ ദിനേശ് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.
ബിസിനസ് ഫോറം അവാര്‍ഡുകള്‍ അമേരിക്കന്‍ വ്യവസായി ജിം ജോര്‍ജ്, തോമസ് മൊട്ടക്കല്‍, ജെയിംസ് കുടല്‍ ഷാജി മാത്യു, സുരേന്ദ്രന്‍ കണ്ണാട്ട്, സുകേഷ് ദുബായ് എന്നിവര്‍ വിശിഷ്ടാതിഥികളില്‍ നിന്ന് സ്വീകരിച്ചു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ അജോയ് കല്ലന്‍ കുന്നില്‍, മറ്റ് സംഘാടകരെയും ചടങ്ങില്‍ ആദരിച്ചു.
വാര്‍ത്തയും ഫോട്ടോയും : ജെയിംസ് കൂടല്‍
Content Highlights: Nursing Scholarship by World Malayali Council
Published: 29 Jul 2025, 12:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented