ആഗോളതലത്തിലുള്ള പ്രവാസി മലയാളികള്‍ക്കായി വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്‌കാരികവേദിയുടെ 18-ാം സമ്മേളനം വെര്‍ച്വല്‍ പ്‌ളാറ്റ്‌ഫോമിലൂടെ കേരളപ്പിറവിയായി ആഘോഷിച്ചു.

To advertise here,

യൂറോപ്പിലെ മികച്ച ഗായകനായ സോബിച്ചന്‍ ചേന്നങ്കരയുടെ ഈശ്വര പ്രാര്‍ത്ഥനയോടെയാണ് ആഘോഷത്തിന് തുടക്കമിട്ടത്. വേള്‍ഡ് മലയാളി കണ്‍സില്‍ യൂറോപ്പ് റിജിയന്‍ പ്രസിഡന്റ് ജോളി എം. പടയാട്ടില്‍ ഏവരെയും സ്വാഗതം ചെയ്തു. കേരളത്തിലെ സാംസ്‌കാരിക നായകന്‍മാരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പ്രൊഫ.എം.കെ.സാനു കേരളപ്പിറവി ആഘോഷം ഉദ്ഘാടനം ചെയ്തു. പ്രൊഫ.എം.കെ.സാനു മുഖ്യപ്രഭാഷകനായിരുന്നു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്‌ളോബല്‍ ചെയര്‍മാന്‍ ഗോപാലപിള്ള, ഗ്്ളോബര്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റോഫ് വര്‍ഗീസ്, യൂറോപൃന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ എന്നിവര്‍ കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു. 

ഗ്‌ളോബല്‍ വൈസ് ചെയര്‍മാന്‍ ഗ്രിഗറി മേടയില്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്‌ളോബല്‍ ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ ഫോറം പ്രസിഡന്റ് ഡോ.ജിമ്മി ലോനപ്പന്‍ മൊയ്‌ലന്‍, ഗ്‌ളോബല്‍ വുമന്‍സ് ഫോറം പ്രസിഡന്റ് പ്രൊഫ.ഡോ.ലളിത മാത്യു, അമേരിക്കന്‍ റീജിയന്‍ പ്രസിഡന്റ് ജോണ്‍സന്‍ തലശല്ലൂര്‍, ഇന്ത്യാ റീജിയന്‍ പ്രസിഡന്റ് ഡോ.പി.എം. നായര്‍ ഐ.പി.എസ്., യൂറോപ്പ് റീജിയന്‍ വൈസ് പ്രസിഡന്റ് രാജു കുന്നക്കാട്ട്, സ്രെകട്ടറി ബാബു തോട്ടപ്പിള്ളി, യു.കെ.പ്രൊവിന്‍സ് പ്രസിഡന്റ് സൈബിന്‍ പാലാട്ടി, യു.കെ.നോര്‍ത്ത് വെസ്റ്റ് പ്രൊവിന്‍സ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ്, ജര്‍മന്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി ചിനു പടയാട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഡോ. അജി അബ്ദുള്ള, ടെക്‌സാസ് പ്രൊവിന്‍സ് പ്രസിഡന്റ് ആന്‍സി തലശല്ലൂര്‍, മാധ്യമ പ്രവര്‍ത്തകനും, സാഹിതൃകാരനുമായ കാരൂര്‍ സോമന്‍, മന:ശാസ്ത്ര വിദഗ്ധനും, കവിയും, എഴുത്തുകാരനുമായ ഡോ.ജോര്‍ജ് കാളിയാടന്‍, ജോഹാന സുനില്‍, ശശി നായര്‍, ഡോ.സേതുമാധവന്‍ എന്നിവരും പങ്കെടുത്തു. 

ഗായകരായ ജോണ്‍സന്‍, ആന്‍സി തലശല്ലൂര്‍, ജോസ് കവലച്ചിറ, സോബിച്ചന്‍, എബി കുരിയാക്കോസ്, ശ്രീജ ഷില്‍ഡ്കാംമ്പ് എന്നിവര്‍ ഗാനങ്ങളാലപിച്ചു. നര്‍ത്തകിമാരായ അമ്പിളി ടോം, ജോസ്ലിന്‍ സെബാസ്റ്റ്യന്‍, ജൂലിയറ്റ് ജോസഫ്, രോഹിണി നായര്‍, അയര്‍ലണ്ടില്‍ നിന്നുള്ള ടീന വിമല്‍, റിന്റോ, ജിന്‍സി മനു, ലിന്‍ജു അരുണ്‍, സുജി ഷെറോയി, നീതു ജോയി, രേവതി രന്‍ജു, ഫിജിന്‍ സാവിയോ എന്നിവരുടെ നൃത്തവും യൂറോപ്പില്‍ നിന്നുള്ള ജിബിയ ബേബി, ജോര്‍ളി ചിറ്റിലപ്പിള്ളി, ഗ്രീഷ്മ കൊച്ചേട്ട്, ഇഷാനി ചിറയത്ത്, സോണ്‍ജ മേമ്പൂര്‍, സൗമ്യ ജോസി എന്നിവരുടെ തിരുവാതിരയും അരങ്ങേറി. വേള്‍ഡ് മലയാളി കഭാണ്‍സില്‍ ഗ്‌ളോബല്‍ വൈസ് ചെയര്‍മാനായ ഗ്രിഗറി മേടയിലും, കലാകാരിയും, നര്‍ത്തകിയും, ഇംഗ്ലണ്ടിലെ വിദ്യാര്‍ത്ഥിനിയുമായ അന്ന ടോമും ചേര്‍ന്നാണ് കലാസാംസ്‌കാരികവേദി മോഡറേഷന്‍ ചെയ്തത്. കമ്പ്യൂട്ടര്‍ എന്‍ജിനീയറായ നിതീഷ് ഡേവീസ് ആണ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നല്‍കിയത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ട്രഷറര്‍ ഷൈബു ജോസഫ് നന്ദി പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : ജോളി എം. പടയാട്ടില്‍