​ശ്രീകൃഷ്ണപുരം: സമന്വയ സാംസ്കാരികവേദിയുടെ ഏഴുദിവസം നീണ്ടുനിന്ന ആഘോഷപരിപാടികൾ സമാപിച്ചു. സമാപനസമ്മേളനം മുൻഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ശ്രീജാ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

To advertise here,

​ശ്രീകൃഷ്ണപുരം എജുക്കേഷണൽ സൊസൈറ്റി മാനേജർ രാധാകൃഷ്ണൻ മുഖ്യാതിഥിയായി. പ്രസിഡന്റ് പി.എം. പ്രേംജിത്ത്, സെക്രട്ടറി സി. കൃഷ്ണനുണ്ണി, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അശോകൻ, ബ്ലോക്ക് പഞ്ചായത്തംഗം സുരേഷ് തെങ്ങിൻതോട്ടം എന്നിവർ സംസാരിച്ചു.

​സമാപനസമ്മേളനത്തോടനുബന്ധിച്ച് കൊച്ചിൻ ചന്ദ്രകാന്ത അവതരിപ്പിച്ച ‘രാമൻ രാഘവൻ ജീവിച്ചിരിപ്പുണ്ട്’ എന്ന നാടകവും അരങ്ങേറി