കൊച്ചി: ഐ.എം.എ കൊച്ചിയുടെ നേതൃത്വത്തിൽ നഗരത്തിലെ ആശുപത്രികളിലെ ഡോക്ടർമാർക്കും കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിച്ച 'തനിമ 2026' ഇന്റർ ഹോസ്പിറ്റൽ കൾച്ചറൽ ഫെസ്റ്റിൽ റിനൈ മെഡിസിറ്റി ചാന്പ്യന്മാരായി. വെൽകെയർ ആശുപത്രി രണ്ടാം സ്ഥാനവും ആസ്റ്റർ മെഡ്‌സിറ്റി മൂന്നാം സ്ഥാനവും നേടി.

To advertise here,

വിജയികൾക്ക് ഐ.എം.എ. പ്രസിഡന്റ് വിനോദ് പത്മനാഭൻ, സെക്രട്ടറി ഡോ. ജോർജ് തുകലൻ, ട്രഷറർ ഡോ. സിജു ജോസഫ്, കൾച്ചറൽ കമ്മിറ്റി ചെയർമാൻ ഡോ. എം. വേണുഗോപാൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.