നയാഗ്ര മേഖലയിലെ ഏറ്റവും വലിയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ആയ നയാഗ്ര പാന്തേഴ്‌സ് ആണ് കായിക പ്രേമികളുടെ എക്കാലത്തെയും ആവേശമായ കൈപ്പന്തുകളി ഇക്കുറി കാനഡയുടെ മണ്ണിലേക്ക് എത്തിക്കുന്നത്. അമേരിക്കയുടെയും കാനഡയുടെയും തുല്യ പങ്കാളിത്തതോടെ, മുപ്പതോളം ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വോളിബാള്‍ ടൂര്‍ണമെന്റ് ആണ് ക്ലബ്ബിന്റെ ആദ്യ മെഗാ പരിപാടി. ഒക്ടോബര്‍ ഇരുപത്തിയെട്ടിന് നയാഗ്ര റീജിയണിലെ തൊറോള്‍ഡിലെ ഗെയിംസ് വില്ലേജിലാണ് വോളീബോള്‍ മത്സരം. വിവിധ ഇനങ്ങളിലായി ഏറ്റവും അധികം സമ്മാനത്തുക നല്‍കുന്ന നോര്‍ത്ത് അമേരിക്കയിലെ വോളീബോള്‍ മത്സരം എന്ന പ്രത്യേകതയും നയാഗ്ര പാന്തേഴ്‌സ് വോളിബാള്‍ ടൂര്‍ണമെന്റിനുണ്ട്. കാനഡയില്‍ നിന്നും അമേരിക്കയില്‍ നിന്നുമായി മുപ്പതു ടീമുകളാണ് മത്സരത്തിനെത്തുക.

To advertise here,

നാലു കോര്‍ട്ടുകളിലായി അണ്ടര്‍ 18, ജനറല്‍ വിഭാഗം, 40 പ്ലസ് എന്നീ മൂന്നു വിഭാഗങ്ങളില്‍ ആണ് മത്സരങ്ങള്‍ നടക്കുക. അണ്ടര്‍ 18 വിഭാഗത്തില്‍ 6 ടീമുകളാണ് മത്സരിക്കുക. ഫോര്‍ട്ടി പ്ലസ് വിഭാഗത്തില്‍ 12 ടീമുകളും ജനറല്‍ കാറ്റഗറിയില്‍ 12 ടീമുകളുമാണ് മത്സരിക്കുന്നത്.

ജനറല്‍ ക്യാറ്റഗറിയില്‍ ഒന്നാം സമ്മാനം 7501 ഡോളറാണ്, രണ്ടാം സമ്മാനം 3001 ഡോളറും. മൂന്നാം സമ്മാനം 1001 ഡോളറും ആണ്. ഇത് കൂടാതെ മോസ്റ്റ് വാല്യൂബിള്‍ പ്ലയെര്‍, മികച്ച ലിബറോ, മികച്ച സ്ട്രൈക്കര്‍ എന്നിവര്‍ക്കും സമ്മാന തുകകള്‍ ഉണ്ട്. 40 പ്ലസ് വിഭാഗത്തില്‍ ഒന്നാം സമ്മാനം 1750 ഡോളറാണ് രണ്ടാം സമ്മാനം 1000 ഡോളറും. മികച്ച കളിക്കാരനുള്ള സമ്മാനത്തിന് പുറമെ കാണികളില്‍ നിന്നൊരാള്‍ക്കും സമ്മാനം ലഭിക്കും. പതിനെട്ടു വയസില്‍ താഴെയുള്ളവരുടെ മത്സരത്തില്‍ ഒന്നാം സമ്മാനം 1250 ഡോളറും, രണ്ടാം സമ്മാനം 750 ഡോളറുമാണ്. മികച്ച കളിക്കാരനും സമ്മാനമുണ്ട്. വൈകുന്നേരം അഞ്ചര മുതല്‍ സെന്റ് കാതറൈന്‍സിലെ ബഥനി കമ്മ്യൂണിറ്റി ചര്‍ച്ച് ഹാളിലാണ് ബാങ്ക്വറ്റും സമാപന സമ്മേളനവും, സമ്മാന വിതരണവും നടക്കുക. ചലച്ചിത്ര താരം ദിവ്യ ഉണ്ണിയുടെ നൃത്തവും ബാങ്ക്വറ്റ് വിരുന്നിനോടനുബന്ധിച്ചുണ്ടാകുമെന്നു സംഘാടകര്‍ അറിയിച്ചു.

റിയല്‍റ്റര്‍ ബിനീഷ് ബേബി ആണ് പരിപാടിയുടെ മെഗാ സ്‌പോണ്‍സര്‍. മോര്‍ട്ടഗേജ് അഡൈ്വസര്‍ രഞ്ജു കോശിയാണ് പ്ലാറ്റിനം സ്‌പോണ്‍സര്‍. ടോറോന്റോയിലെ റോയല്‍ കേരള ഫുഡ്‌സ്, നിലമേല്‍സ് ഫുഡ് എക്‌സ്‌പോര്‍ട്‌സ്, റിയല്‍ ടേസ്റ്റ് സ്‌നാക്‌സ് എന്നിവരാണ് പരിപാടിയുടെ ഗോള്‍ഡ് സ്പോണ്‍സര്‍മാര്‍. 

നാട്ടിലേതിന് സമാനമായി രൂപീകരിച്ച കാനഡയിലെ ആദ്യത്തെ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് നയാഗ്ര പാന്തേഴ്‌സ്. വൈകുന്നേരങ്ങളില്‍ അംഗങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന തരത്തിലാണ് പ്രവര്‍ത്തന സമയം ക്രമീകരിച്ചിരിക്കുന്നത്. നയാഗ്ര മേഖലയിലെ മലയാളികള്‍ക്കും, രണ്ടാം തലമുറ മലയാളികള്‍ക്കും പ്രയോജനം ലഭിക്കുന്ന വിധമാണ് ക്ലബ്ബിന്റെ രൂപകല്പന. വളര്‍ന്നു വരുന്ന തലമുറയിലെ കലാ കായിക താരങ്ങളെ അഭിരുചിക്കനുസരിച്ച് പരിശീലിപ്പിക്കുന്നതിന് മുന്തിയ പരിഗണ നല്‍കുമെന്ന് ക്ലബ്ബിന്റെ ഭാരവാഹികളായ ഷെജി ജോസഫ്, ആഷ്ലി ജോസഫ്, ധനേഷ് ചിദംബരനാഥ്, തോമസ് ലൂക്കോസ്, എബിന്‍ പേരാലിങ്കല്‍, ലിജോ വാതപ്പള്ളില്‍, അനില്‍ ചന്ദ്രപ്പള്ളില്‍ പരിപാടിയുടെ സില്‍വര്‍ സ്‌പോണ്‍സറായ രഞ്ജു കോശി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ഷെജി ജോസഫ് ചക്കുങ്കല്‍ - 905 353 7372
ആഷ്ലി ജെ. മാങ്ങഴ - 905 324 2400
തോമസ് ലൂക്കോസ് (ലൈജു) - 365 880 3180
ധനേഷ് ചിദംബരനാഥ് - 647 671 8797
ഇ-മെയില്‍: info@niagarapanthers.com
വെബ് സൈറ്റ്: www.niagarapanthers.com