വാഷിങ്ടണ്‍ ഡിസി: മുന്‍ വൈസ് പ്രസിഡന്റും 2024 ലെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന കമല ഹാരിസിനുള്ള സീക്രട്ട് സര്‍വീസ് സുരക്ഷ സെപ്റ്റംബര്‍ 1 മുതല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വലിച്ചു. കമല ഹാരിസിന്റെ സുരക്ഷ 2025 ജനുവരിയില്‍ ജോ ബൈഡന് ഒരു വര്‍ഷത്തേക്ക് നീട്ടിയിരുന്നു,
''നിയമം അനുശാസിക്കുന്നവ ഒഴികെ, എക്സിക്യൂട്ടീവ് മെമ്മോറാണ്ടം വഴി മുമ്പ് അംഗീകരിച്ചിട്ടുള്ള സുരക്ഷാ സംബന്ധിയായ നടപടിക്രമങ്ങള്‍, മുന്‍ വൈസ് പ്രസിഡന്റ് കമല ഡി. ഹാരിസ് എന്ന വ്യക്തിക്ക്, സെപ്റ്റംബര്‍ 1 മുതല്‍ നിര്‍ത്തലാക്കാന്‍ ഞങ്ങള്‍ക്ക് അധികാരമുണ്ട്,'' വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഈ കത്ത് അനുസരിച്ച്, കമല ഹാരിസിന്റെ അധിക സുരക്ഷ 2025 സെപ്റ്റംബര്‍ 1 മുതല്‍ പൂര്‍ണമായും പിന്‍വലിക്കും. സാധാരണയായി, യുഎസിലെ മുന്‍ വൈസ് പ്രസിഡന്റുമാര്‍ക്ക് പദവി ഒഴിഞ്ഞതിന് ശേഷം 6 മാസത്തേക്ക് മാത്രമേ സീക്രട്ട് സര്‍വീസ് സംരക്ഷണം ലഭിക്കൂ.
യുഎസ് സീക്രട്ട് സര്‍വീസിന്റെ പ്രൊഫഷണലിസത്തിനും, സമര്‍പ്പണത്തിനും, സുരക്ഷയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും മുന്‍ വൈസ് പ്രസിഡന്റ് നന്ദിയുള്ളതായി കമല ഹാരിസിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് കിര്സ്റ്റണ് അലന് പറഞ്ഞു. സുരക്ഷാ ഏജന്‍സിയുടെ വിശ്വസ്തതയ്ക്കും പ്രൊഫഷണല്‍ ശൈലിക്കും കമല ഹാരിസ് നന്ദി പറഞ്ഞതായും അദ്ദേഹം അറിയിച്ചു.
സെപ്റ്റംബര്‍ 23 ന് കമല ഹാരിസിന്റെ ഓര്‍മ്മക്കുറിപ്പായ '107 ഡേയ്സ്' പുറത്തിറക്കാന്‍ പോകുന്ന സമയത്താണ് ട്രംപിന്റെ ഈ തീരുമാനം. ഈ പുസ്തകത്തില്‍, അവര്‍ തന്റെ ഹ്രസ്വമായ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണവും അതിന്റെ അനുഭവങ്ങളും പങ്കുവെച്ചിട്ടുണ്ട്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: Trump Ends Kamala Harris` Secret Service Protection
Published: 30 Aug 2025, 11:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented