കോണ്‍റോ (ടെക്‌സാസ്): കോണ്‍റോയില്‍ ലാഡെറ ക്രീക്കില്‍ചൊവ്വാഴ്ച ഉച്ചതിരിഞ്ഞുണ്ടായ ശക്തമായ കൊടുങ്കാറ്റില്‍ വൈദ്യുതി ലൈനുകളും മരച്ചില്ലകളും പൊട്ടിവീണ് നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ന്നു.

To advertise here,

പമ്പാനേറിയ ഡ്രൈവിലെ കെട്ടിടം തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കണ്‍റോ അസിസ്റ്റന്റ് ഫയര്‍ ചീഫ് മൈക്ക് ലെഗൗഡ്‌സ് പറഞ്ഞു. പരിക്കേറ്റ ഏഴുപേരെ ഏരിയാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയില്ല.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍