വെയില്‍സ്: ബെര്‍ട്ട് കൊടുങ്കാറ്റിനെ തുടര്‍ന്ന് ബ്രിട്ടനില്‍ കനത്ത മഴയും മഞ്ഞുവീഴ്ച്ചയും വെള്ളപ്പൊക്കവും. സൗത്ത് വെയ്ല്‍സിന്റെ പല ഭാഗങ്ങളിലും 100 എംഎം മഴയാണ് പെയ്തത്. കാര്‍ഡിഫും വെസ്റ്റ് യോക്ക്‌ഷെയറും ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ വെള്ളക്കെട്ടില്‍ മുങ്ങി. ശക്തമായ കാറ്റില്‍ മരം വീണ് ഒരാള്‍ മരിച്ചു.

To advertise here,

റെയില്‍, റോഡ് ഗതാഗതം ഉള്‍പ്പെടെ തടസപ്പെട്ടിട്ടുണ്ട്. നിരവധി വീടുകളിലെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. കൊടുങ്കാറ്റ്, പേമാരി മുന്നറിയിപ്പുകള്‍ നേരത്തെ നല്‍കിയിരുന്നെങ്കിലും വന്‍നാശമാണ് വിതച്ചത്. ബ്രിട്ടനില്‍ എല്ലായിടത്തും വെള്ളപ്പൊക്ക മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 

കോണ്‍വി നദിയില്‍ കാണാതായ ആളുടെ മൃതദേഹം ശനിയാഴ്ച്ച കണ്ടെത്തി. ലണ്ടനിലെ റോയല്‍ പാര്‍ക്കുകള്‍ അടച്ചിട്ടിരിക്കുകയാണ്. സൗത്ത് വെയില്‍സിലെ ടഫ് നദി കര കവിഞ്ഞൊഴുകി. തീരത്തുള്ള വീടുകളിലും വെള്ളം കയറി. ഷെഫീല്‍ഡില്‍ നിന്ന് ലണ്ടനിലേക്കുള്ള തീവണ്ടി അഞ്ച് മണിക്കൂര്‍ വൈകി. തുടര്‍ന്ന് ട്രെയ്ന്‍ സര്‍വീസും റദ്ദാക്കി.