വിയന്ന: മലയാളികൾക്കൊപ്പം വിയന്നയിൽ ഓണമാഘോഷിച്ച് ശശി തരൂർ എം.പി. ശനിയാഴ്ച നഗരത്തിൽ മലയാളി റസ്റ്ററന്റ് ഉടമകൾ സംഘടിപ്പിച്ച ചടങ്ങിലാണ് ശശി തരൂരും പങ്കെടുത്തത്. നാട്ടിലെ ഓണം പത്ത് ദിവസം മുൻപ് കഴിഞ്ഞു. ആഘോഷമെന്ന് പറഞ്ഞപ്പോൾ അനുയോജ്യമായ വസ്ത്രം സംഘടിപ്പിച്ചെന്നും നിരവധി ഓസ്ട്രിയൻ പൗരൻമാർ ആഘോഷത്തിൽ പങ്കുചേർന്നെന്നും ശശി തരൂർ സമൂഹമധ്യമങ്ങളിലൂടെ പ്രതികരിച്ചു.
ഓസ്ട്രിയ സന്ദർശനത്തിനിടെ അപ്രതീക്ഷിതമായാണ് തരൂരിന് ഓണാഘോഷത്തിന് ക്ഷണം കിട്ടിയത്. മലയാളത്തനിമയുള്ള വസ്ത്രം സംഘടിപ്പിച്ച് തരൂർ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. പങ്കെടുത്ത മലയാളികൾക്ക് ആശംസകളും നേർന്നു. ഓസ്ട്രിയയിൽ ലോക മലയാളി ഫെഡറേഷന്റെ ആസ്ഥാനത്തും തരൂർ സന്ദർശനം നടത്തിയിരുന്നു.
Content Highlights: Shashi Tharoor MP celebrated Onam with Malayalis in Vienna., The event was organized by local Malayali restaurant owners in Austria., Tharoor wore traditional attire and engaged with many Austrian citizens at the festival., He also visited the World Malayali Federation headquarters during his Austria trip.
Published: 08 Sept 2026, 10:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented