മനാമ:പാലക്കാട്ടുകാരുടെ ബഹ്‌റൈനിലെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ, കോൺവെക്‌സ് ഇവന്റ്‌സുമായി സഹകരിച്ച് സംഘടിപ്പിച്ച ഓണാഘോഷം 'പൊന്നോണം 2026' ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്നു. ബഹ്‌റൈനിലെ ബ്രിട്ടീഷ് അംബാസഡർ സൈമൺ മാർട്ടിൻ, പത്‌നി സോഫിയ മാർട്ടിൻ, ഇറ്റാലിയൻ അംബാസഡർ ആൻഡ്രിയ കറ്റലാനോ, ഫിലിപ്പീൻസ് അംബാസഡർ ജിനസ് ജയ്മി, മലേഷ്യൻ ഹെഡ് ഓഫ് ചാൻസറി മാഡം നൂർ ഠിക്കാത്ത അഡോർ എന്നിവരും പ്രമുഖ വ്യവസായിയും സി.എം.എൻ. ട്രസ്റ്റ് സ്ഥാപകനുമായ പമ്പാവാസൻ നായരും മുഖ്യാതിഥികളായി പങ്കെടുത്തു.

To advertise here,

വ്യവസായി സി.വി. രാജൻ, സിന്ധു രാജൻ, ഫത്താറാം, അൽ കുവൈറ്റി ജനറൽ മാനേജർ രാജേഷ് നമ്പ്യാർ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

പാചകവിദഗ്ധൻ ഗുരുവായൂരപ്പൻ അയ്യർ തനത് പാലക്കാടൻ അഗ്രഹാര ശൈലിയിൽ ഒരുക്കിയ ഓണസദ്യ വേറിട്ട രുചിയനുഭവമായി. അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, അനീഷ് മൂപ്പൻ സംവിധാനം ചെയ്ത സ്‌കിറ്റ്, തിരുവാതിരക്കളി എന്നിവയും അരങ്ങേറി. പ്രമുഖ ഗാനമേള സംഘമായ ജ്വാല ബാൻഡ്, നാടൻപാട്ട് സംഘമായ സഹൃദയ എന്നിവരുടെ പ്രത്യേക പരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി.

ചടങ്ങിൽ സംഗീത റെസ്റ്റോറന്റ് ഉടമ ബാബു, പാചകവിദഗ്ധൻ ഗുരുവായൂരപ്പൻ അയ്യർ, സോപാനം വാദ്യകലാസംഘം സ്ഥാപകൻ മേളരത്‌നം സന്തോഷ് കൈലാസ് എന്നിവരെ ആദരിച്ചു.

ശ്യാമള വിനോദ്, രാജീവ് റാം എന്നിവർ അവതാരകരായിരുന്നു. പ്രസാദ്, നിസാർ, ദീപക്, ബാബു, അനിൽ എന്നിവർ കൺവീനർമാരായി. പാലക്കാട് പ്രവാസി അസോസിയേഷൻ രക്ഷാധികാരി ജയശങ്കർ സ്വാഗതവും കോഡിനേറ്റർ വിനോദ് കുമാർ നന്ദിയും പറഞ്ഞു.

ജയറാം രവി, വിനോദ് മേനോൻ, ശ്രീജിത്ത്, ഷൈൻ നായർ, സജി എൻ. നായർ എന്നിവർ സദ്യയുടെ ചുമതല വഹിച്ചു. അജയ്, സതീഷ്, രാകേഷ്, രഞ്ജിഷ്, ജലാൽ, രമേശ് എന്നിവർ വിവിധ വിഭാഗങ്ങളുടെ ജോയിന്റ് കൺവീനർമാരായി പ്രവർത്തിച്ചു. വനിതാ വിഭാഗം പ്രവർത്തകരായ സിബി ജലാൽ, നിമിഷ മണിലാൽ, ഹർഷ പ്രദീപ്, അനു രാജീവ്, ധന്യ പ്രവീൺ എന്നിവർ കോഡിനേറ്റർമാരായി.

പ്രവർത്തകസമിതി അംഗങ്ങളായ മണിലാൽ, പ്രദീപ്, മണി, ജയകൃഷ്ണൻ, ഹാരിസ്, ഹക്കിം, സുരേഷ്, റിജോ, മഹേഷ്, ഗോപി, അജിത്, പ്രദീഷ്, രാജീവ്, സുനിൽ, മൂർത്തി, വിശ്വൻ എന്നിവർ പരിപാടിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.