ലിമെറിക്: സ്ഥലം മാറി പോകുന്ന ലിമെറിക് സെന്റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ.ജെനി ആന്‍ഡ്രൂസ് കശീശയ്ക്ക് ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. 

To advertise here,

വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം പള്ളിയകത്ത് സംഘടിപ്പിച്ച ചടങ്ങില്‍ സെക്രട്ടറി ബിപിന്‍ അറയ്ക്കക്കുടി അധ്യക്ഷത വഹിച്ചു. ഭദ്രാസന കൗണ്‍സില്‍ അംഗം സാന്‍ജോ പാടശേരിൽ ആശംസകള്‍ അര്‍പ്പിച്ചു. ഫാ.ജെനി ആന്‍ഡ്രൂസ് മറുപടി പ്രസംഗം നടത്തി. ഇടവകയുടെ ഉപഹാരം പള്ളി ഭാരവാഹികള്‍ ചേര്‍ന്ന് സമ്മാനിച്ചു.