തൃശ്ശൂര്‍: മൂന്ന് ദിവസങ്ങളിലായി തൃശ്ശൂര്‍ വിദ്യ എന്‍ജിനീയറിങ് കോളേജില്‍ വച്ച് നടന്ന ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്ര ഒളിമ്പ്യാഡ് സമാപിച്ചു. വിദ്യാഭ്യാസ സ്ഥാപനമായ എഡ്യു മിത്രയാണ് ഒളിമ്പ്യാഡ് സംഘടിപ്പിച്ചത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി തിരഞ്ഞെടുത്ത 225 കുട്ടികള്‍ മൂന്നു ദിവസത്തെ സഹവാസ ക്യാമ്പില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന മത്സരപരീക്ഷയില്‍ ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളിലായി യഥാക്രമം പ്രബുദ്ധ ബാസു (മഹാരാഷ്ട്ര), മാഹിന്‍ ഖുറേഷി (മഹാരാഷ്ട്ര), ശ്രീനാഥ് റെഡ്ഡി (തെലങ്കാന) എന്നിവര്‍ ഒന്നാം സ്ഥാനങ്ങളും കൗശികി ദാസ് (വെസ്റ്റ് ബംഗാള്‍) അനയ് മാത്തൂര്‍ (തെലങ്കാന) കെ ഹരിശിവ (തമിഴ്‌നാട്) എന്നിവര്‍ രണ്ടാം സ്ഥാനങ്ങളും ആയുഷ്മാന്‍ ദാസ് (ഹരിയാന) മിയ പി ഷൈന്‍ (കേരള) വിശ്വജിത്ത് സിംഗ് (പഞ്ചാബ്) എന്നിവര്‍ മൂന്നാം സ്ഥാനങ്ങളും കരസ്ഥമാക്കി.

To advertise here,

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ വി പി ബാലഗംഗാധരന്‍ സമാപന ചടങ്ങില്‍ മുഖ്യാതിഥിയായി എഡ്യു മിത്ര ഡയറക്ടര്‍ ഉണ്ണിമായ അധ്യക്ഷത വഹിച്ചു. വിദ്യാ കോളേജ് പ്രിന്‍സിപ്പാള്‍ സജി. സി. ബി ചടങ്ങിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. എഡ്യു മിത്ര മാനേജിങ് ഡയറക്ടര്‍ സനീഷ് സി കെ മത്സര വിജയികളെ പ്രഖ്യാപിച്ചു മേതില്‍ കോമളന്‍കുട്ടി, ഷംസുദ്ധീന്‍, അതുല്‍, അഗാഷ, സീമ, പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു. വിജയികള്‍ക്ക് ന്യൂട്ടോണിയന്‍ മിറര്‍ ടെലിസ്‌കോപ്പ് സമ്മാനമായി നല്‍കി. മൂന്നു ദിവസത്തെ സഹവാസ ക്യാമ്പില്‍ വാനനിരീക്ഷണം, ടെലസ്‌കോപ്പ് മേക്കിങ്, വാട്ടര്‍ റോക്കറ്റ്, സ്റ്റാര്‍ ഹണ്ടിങ് തുടങ്ങിയ ആക്ടിവിറ്റുകളും ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തെ സംബന്ധിച്ച് നിരവധി ചര്‍ച്ചകളും സംവാദങ്ങളും നടന്നു.

വി.പി ബാലഗംഗാധരന്‍ (Former ISRO Scientist) ഡോ.എന്‍.ഷാജി (CUSAT), പ്രൊഫ.ആനന്ദ് നാരായണന്‍ (IIST), മനോഷ് ടി.എം (CUSAT),ശരത് പ്രഭവ് (Astro Photographer), ഗ്രീഷ്മ മോഹന്‍ (Cochin College, Ernakulam) അനുരാഗ് എസ് (Govt. Engineering College, Idukki) എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഒളിമ്പ്യാഡ് സമാപനത്തില്‍ മണിപ്പൂര്‍, ജമ്മു ആന്‍ഡ് കാശ്മീര്‍ തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനത്തുനിന്നും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് - www.spaceolympiad.com

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍