ഡാലസ്. ക്രിസ്തീയ സംഗീത ലോകത്തെ സ്വര്‍ഗീയ ഗായകന്‍ കെസ്റ്ററും മലയാള ചലച്ചിത്ര, മലയാളത്തിന്റെ കൊച്ചുഗായിക ശ്രേയ ജയ്ദീപും ഒരുമിക്കുന്ന ക്രിസ്തീയ സംഗീത വിരുന്ന് കെസ്റ്റര്‍ ലൈവ് ഇന്‍ കണ്‍സേര്‍ട്ട് സെപ്റ്റംബര്‍ 3 ഞായറാഴ്ച വൈകീട്ട് 6 മണിക്ക് മാര്‍ത്തോമ്മാ ഇവന്റ് സെന്ററില്‍ (11550 Luna Road, Farmers Branch, Tx, 75234) വെച്ച് നടത്തപ്പെടുന്നു.

To advertise here,

മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് യുവജനസഖ്യത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ സംഗീത നിശയിലൂടെ യുവജനസഖ്യത്തിന്റെ ചുമതലയില്‍ നടത്തപ്പെടുന്ന വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സ്വരൂപിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രോഗ്രാമിന്റെ ആദ്യ ടിക്കറ്റ് വില്പനയുടെയും, സ്‌പോണ്‍സര്‍ഷിപ്പിന്റെയും ഉദ്ഘാടനം മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ദേവാലയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ മാര്‍ത്തോമ്മാ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലിത്ത ഡോ.ജോസഫ് മാര്‍ ബര്‍ന്നബാസ് മെഗാ സ്‌പോണ്‍സര്‍ ഫിനില്‍ പുന്നൂസ് (Southside Bank), ഇവന്റ് സ്‌പോണ്‍സര്‍ ഷാജി മാത്യു (Creekview family dentistry), ഡയമണ്ട് സ്‌പോണ്‍സര്‍ന്മാരായ ബേബി ജോര്‍ജ്, പി.റ്റി മാത്യു, ജേക്കബ് ഇടിച്ചാണ്ടി, വിനീത് ഫിലിപ്പ് എന്നിവര്‍ക്ക് നല്‍കി നിര്‍വഹിച്ചു. അനേക ഇടവകാംഗങ്ങള്‍ ടിക്കറ്റുകള്‍ വാങ്ങി പിന്തുണ അറിയിച്ചു. 

ഇന്ത്യയിലെ ഹോളി ഹാര്‍പ്‌സ് എന്ന സംഗീത ഓര്‍ക്കസ്‌ട്രേഷന്‍ ടീമിനെ നയിക്കുന്ന പ്രമുഖ കീബോര്‍ഡ് പ്ലയര്‍ യേശുദാസ് ജോര്‍ജ്, ഹരികുമാര്‍ ഭരതന്‍ (തബല), റോണി കുര്യന്‍ (ഡ്രമ്മര്‍), ജേക്കബ് സാമൂവല്‍ (ഗിറ്റാറിസ്റ്റ്), എബി ജോസഫ് (ഫ്‌ലൂട്ട്) എന്നിവര്‍ക്കൊപ്പം അമേരിക്കയില്‍ നിന്നുമുള്ള പ്രമുഖ വാദ്യമേളവിദഗ്ധരും ഒരുമിക്കുമ്പോള്‍ ശ്രോതാക്കള്‍ക്ക് ആത്മീയ സംഗീതത്തിന്റെ അനര്‍ഘ നിമിഷങ്ങള്‍ സമ്മാനിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

അലക്‌സ് യോഹന്നാന്‍ - 214-886-4532
എബ്രഹാം തോമസ് - 972-951-0320
ജോബി ജോണ്‍ - 214-235-3888

വാര്‍ത്തയും ഫോട്ടോയും : ഷാജി രാമപുരം