ഹോൺചർച്ച്: യുകെയിലെ കലാസ്‌നേഹികളുടെ സ്‌നേഹവും, പ്രോത്സാഹനവും ഏറ്റു വാങ്ങിയ, '7 ബീറ്റ്സ് മ്യൂസിക് ബാൻഡ്' സംഗീതോത്സവ വിരുന്നുമായി വീണ്ടും എത്തുന്നു. ലണ്ടനിലേ സംഗീത പ്രേമികളുടെ അഭ്യർത്ഥന മാനിച്ച് സംഗീതോത്സവത്തിന്റെ സീസൺ 9, മാർച്ച് 7 ന് ശനിയാഴ്ച ഹോൺചർച്ചിൽ വെച്ച് സംഘടിപ്പിക്കും.
സംഗീത-നൃത്ത സദസ്സുകളൊരുക്കിയും, നിരവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും, ഒഎൻവി അനുസ്മരണങ്ങൾ സംഘടിപ്പിച്ചും, പുതുമുഖ ഗായകർക്കും നർത്തകർക്കും വേദികൾ നൽകിയും, യുകെയിലെ മലയാളി കലാഹൃദയങ്ങളിൽ ഇടംപിടിച്ച സെവൻ ബീറ്റ്സ് സംഗീതോത്സവത്തിൽ പ്രവേശനം തികച്ചും സൗജന്യമായിരിക്കും.
മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഒഎൻവി കുറുപ്പ് മാഷിന്റെ അനുസ്മരണവും, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങൾ കോർത്തിണക്കി നടത്തുന്ന സംഗീതാദരവും അരങ്ങറും.
മലയാള സിനിമയിലെ പ്രമുഖ സംഗീത സംവിധായകനും നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കി മലയാളികളുടെ ഹൃദയം കീഴടക്കിയ എസ് പി വെങ്കിടേഷ് മാഷിന്റെ പാവന അനുസ്മരണവും തദവസരത്തിൽ നടത്തപ്പെടും.
മാർച്ച് ഏഴിന് ശനിയാഴ്ച്ച ഉച്ചക്ക് രണ്ടു മണിമുതൽ രാത്രി പത്തുമണി വരെ നീണ്ടു നിൽക്കുന്ന സംഗീതരാവിൽ കലാസ്വാദകർക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും.
7 ബീറ്റ്സ് സംഗീതോത്സവം സീസൺ 9 ന്റെ ഭാഗമാകുവാൻ ഏവരെയും ഹോൺചർച്ച് കാമ്പ്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിലേക്കു സ്വാഗതം ചെയ്യുന്നതായി കോർഡിനേറ്റർമാരായ ജോമോൻ മാമൂട്ടിൽ, സണ്ണിമോൻ മത്തായി എന്നിവർ അറിയിച്ചു.
Venue: The Campion School, Wingletye Lane, Hornchurch, London, RM11 3BX
കൂടുതൽ വിവരങ്ങൾക്ക് :
സണ്ണിമോൻ മത്തായി - 07727993229
മനോജ് തോമസ് - 07846475589
വാർത്തയും ഫോട്ടോയും : അപ്പച്ചൻ കണ്ണഞ്ചിറ
Content Highlights: 7 Beats Music night
Published: 18 Feb 2026, 03:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented