ലോകക്രൈസ്തവ സഭകളുടെ പ്രഥമ സുന്നഹദോസായ നിഖ്യാ സുന്നഹദോസിന്റെ 1700 ആം വാര്‍ഷികദിനത്തില്‍ മലയാളത്തിനും അഭിമാന നിമിഷം. എ.ഡി 325ല്‍ സുന്നഹദോസ് നടന്ന തുര്‍ക്കിയിലെ നിഖ്യായില്‍ മലയാളത്തില്‍ പ്രാര്‍ത്ഥന ആരംഭിച്ച് മലങ്കരസഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. പരിശുദ്ധ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് പിന്നാലെ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയപ്പോഴാണ് ബാവാ മലയാളത്തില്‍ പ്രാരംഭം കുറിച്ചത്.

To advertise here,

കുസ്തന്തീനോസ് പാത്രിയര്‍ക്കീസിന്റെ ക്ഷണപ്രകാരം ഇന്ത്യയില്‍ നിന്നുള്ള അതിഥികളായാണ് പരിശുദ്ധ കാതോലിക്കാ ബാവായും ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിനിധി സംഘവും ചടങ്ങില്‍ പങ്കെടുക്കുന്നത്.