ജംബുവിനും വേണം ഒരു ഊഞ്ഞാൽ! കാട്ടുവള്ളിയിൽ തൂങ്ങിയാടി കളിക്കുന്ന ജില്ലുക്കുരങ്ങനെ കണ്ടപ്പോൾ ആനക്കുട്ടിയായ ജംബുവിനും ഒരാഗ്രഹം—ഒന്ന് ഊഞ്ഞാലാടണം! പക്ഷേ ജംബുവിന്റെ ആഗ്രഹം കേട്ട ജില്ലു അവനെ കളിയാക്കി. സങ്കടപ്പെട്ട ജംബുവിന് ഒടുവിൽ അമ്മയുടെയും കൂട്ടുകാരുടെയും സഹായം കിട്ടി.
പിന്നെ അവർ കാട്ടിൽ കണ്ട ഒരു വലിയ മരവും അതിലെ കൂറ്റൻ വള്ളികളും ജംബുവിന്റെ ആഗ്രഹത്തിന് പുതിയൊരു വഴിയൊരുക്കി. പക്ഷേ ആ വള്ളികൾക്ക് ജംബുവിന്റെ ഭാരം താങ്ങാനാകുമോ?
ജംബുവിന് ഒടുവിൽ ഊഞ്ഞാലാടാൻ കഴിഞ്ഞോ?
അറിയാൻ കേൾക്കാം ‘ജംബുവിന്റെ ഊഞ്ഞാലാട്ടം’, മിന്നാമിന്നിക്കഥകളിൽ. നിർമ്മാണം & അവതരണം: ആർ.ജെ അച്ചൂ.
Content Highlights: Features Jambu, a cute and sweet baby elephant who loves to swing., Teaches a heartwarming moral lesson about perseverance and finding joy., Authored by Harish R Namboodiripad for kids.
Published: 18 Sept 2026, 05:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented