റിയാദ്: കേളി കുടുംബവേദി, അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ ശുമേസിയുടെ സഹകരണത്തോടെ സ്തനാര്‍ബുദ ബോധവത്കരണ ക്ലാസും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. സ്തനാര്‍ബുദ ബോധവത്കരണ മാസമായ ''പിങ്ക് മാസം'' ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

To advertise here,

സ്തനാര്‍ബുദത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ രോഗനിര്‍ണയം നടത്താനും, ഗവേഷണം പ്രോത്സാഹിപ്പിക്കാനും, പൊതുജനങ്ങളില്‍ ബോധവത്കരണം വളര്‍ത്താനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.

അല്‍ അബീര്‍ മെഡിക്കല്‍ സെന്ററിലെ ഡോ.ആയിഷ തരിഖ് ബോധവത്കരണ ക്ലാസെടുത്തു. വൈകിയുള്ള പ്രസവം, മുലയൂട്ടല്‍ ഒഴിവാക്കല്‍, ഹോര്‍മോണ്‍ മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം, പാരമ്പര്യം എന്നിവ രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണെന്നും, പ്രത്യേകിച്ച് പ്രവാസികളില്‍ വ്യായാമമില്ലായ്മ, അമിതമായ ഫാസ്റ്റ് ഫുഡ് ഉപയോഗം, ഉറക്കക്കുറവ്, മാനസിക സമ്മര്‍ദം എന്നിവയും അപകടസാധ്യത വര്‍ധിപ്പിക്കുന്നുവെന്നും ഡോക്ടര്‍ വിശദീകരിച്ചു.

നിരവധി വനിതകള്‍ ക്യാമ്പ് പ്രയോജനപ്പെടുത്തി. ഡോക്ടര്‍മാരായ മരിയ മെക്ലന്‍, സൈമ ഇഖ്ബാല്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.

കേളി കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, സെക്രട്ടറി സീബ കൂവോട്, ട്രഷറര്‍ ശ്രീഷ സുകേഷ്, വൈസ് പ്രസിഡന്റ് സജീനാ വിഎസ്, ജോയിന്റ് സെക്രട്ടറിമാരായ

ഗീത ജയരാജ്, സിജിന്‍ കൂവള്ളൂര്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ, വിജില ബിജു, വിദ്യ ജി.പി, ഷഹീബ വികെ, സന്ധ്യ രാജ്, അല്‍ അബീര്‍ മാര്‍ക്ക്കിംഗ് സൂപ്രവൈസര്‍ ജോബി ജോസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.