ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് 16-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 12 വരെ നോമിനേഷന്‍ നല്‍കാം. 18 ന് ഉച്ചയ്ക്ക് 12 വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനാകും. അയര്‍ലന്‍ഡ് പൗരത്വമുള്ള 21 വയസ് പൂര്‍ത്തിയായവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകും. രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗമല്ലെങ്കിലും വ്യക്തികള്‍ക്ക് സ്വതന്ത്രരായി മത്സരിക്കാനാകും. ചെറുതും വലുതുമായ 30 രാഷ്ട്രീയ പാര്‍ട്ടികളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

To advertise here,

ഇത്തവണ 35 ലക്ഷം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. ഐറീഷ് പൗരത്വം സ്വീകരിച്ച ആയിരക്കണക്കിന് ഇന്ത്യക്കാരും ഇക്കൂട്ടത്തിലുണ്ട്. വോട്ടെടുപ്പ് ദിവസം 18 വയസ് പൂര്‍ത്തിയായ, വോട്ടര്‍ പട്ടികയില്‍ പേരുള്ള അയര്‍ലന്‍ഡ്, ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് വോട്ട് ചെയ്യാനാകും. 2022 ലെ സെന്‍സെസ് പ്രകാരം 5.15 ദശലക്ഷമാണ് അയര്‍ലന്‍ഡിലെ ജനസംഖ്യ.

അയര്‍ലന്‍ഡില്‍ 30,000 പേര്‍ക്ക് ഒരു ടിഡി വേണമെന്നിരിക്കെ പാര്‍ലമെന്റ് മണ്ഡലങ്ങളുടെ എണ്ണം 39 ല്‍ നിന്ന് 43 ആയി. ഇലക്ടറല്‍ കമ്മീഷന്റെ ശിപാര്‍ശ പ്രകാരം, വരുന്ന തിരഞ്ഞെടുപ്പില്‍ ഡെയിലിലെ അംഗങ്ങളുടെ എണ്ണം 160 ല്‍ നിന്ന് 174 ആയി ഉയരും.

തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള സമയം അവസാനിച്ചു. നവംബര്‍ 29 ന് രാവിലെ ഏഴു മുതല്‍ രാത്രി 10 വരെയാണ് വോട്ടെടുപ്പ്.