കേംബ്രിഡ്ജ്: ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ ഇന്ത്യയുടെ സംഭാവനയ്ക്ക് ബ്രിട്ടന്റെ അംഗീകാരം. യുദ്ധത്തില്‍ വീരമൃത്യു വരിച്ചവരും നിര്‍ണായക പങ്കുവഹിച്ചവരുമായ ഇന്ത്യന്‍ സൈനികരെ ആദരിക്കുന്ന അനുസ്മരണപരിപാടി കേംബ്രിഡ് സിറ്റി കൗണ്‍സില്‍ സംഘടിപ്പിക്കുന്നു.

To advertise here,

നവംബര്‍ 9 ന് രാവിലെ 11 മണി മുതല്‍ 3 മണി വരെ സെന്റ് മേരീസ് ചര്‍ച്ചില്‍ മരിച്ച സൈനികര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനാശുശ്രൂഷയും സര്‍വമത പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. തുടര്‍ന്ന് കേംബ്രിഡ്ജിലെ ഗില്‍ഡ്ഹാളിലാണ് സ്വീകരണ സമ്മേളനം. മലയാളിയായ ബൈജു തിട്ടാലയാണ് കേംബ്രിഡ്ജിലെ മേയര്‍. 

കേംബ്രിഡ്ജ് ഷെയറിലെ ലോര്‍ഡ് ലെഫ്റ്റനന്റ്, കാബിനറ്റ് മന്ത്രിമാര്‍, വിദേകാര്യസെക്രട്ടറി, ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക രാജ്യങ്ങളുടെ ഹൈക്കമ്മീഷണേഴ്‌സ്, കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്, ഈസ്റ്റ് ആംഗ്ലിയ ബിഷപ്പ്, ജഡ്ജസ്, ലണ്ടന്‍ മേയര്‍, വിവിധ രാഷ്ട്രീയ മത സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.