ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് പത്ത് സൈനികർക്ക് വീരമൃത്യു. കശ്മീരിലെ ദോഡയിലാണ് വ്യാഴാഴ്ച അപകടമുണ്ടായത്. അപകടത്തിൽ പത്ത് സൈനികർക്ക് പരിക്കേറ്റു.

To advertise here,

ഒരു ഓപ്പറേഷനായി പുറപ്പെട്ട സൈനികർ സഞ്ചരിച്ച ബുള്ളറ്റ്പ്രൂഫ് വാഹനം ബദേർവാഹ്-ചമ്പ റോഡിൽവെച്ചാണ് റോഡരികിലെ കൊക്കയിലേക്ക് മറിഞ്ഞതെന്ന് അധികൃതർ പറഞ്ഞു.

ദോഡയിലെ അപകടം ദൗർഭാഗ്യകരമായ സംഭവമാണെന്നും ധീരരായ പത്ത് സൈനികരുടെ ജീവൻ നഷ്ടമായതിൽ അഗാതമായ ദുഃഖം രേഖപ്പെടുത്തുന്നതായും ജമ്മു കശ്മീർ ലെഫ്. ഗവർണർ മനോജ് സിൻഹ പറഞ്ഞു.

വീരമൃത്യുവരിച്ച സൈനികരുടെ ധീരതയും അവരുടെ ത്യാഗവും ഞങ്ങൾ എല്ലായ്‌പ്പോഴും ഓർത്തിരിക്കുമെന്നും അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ സൈനികർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും ലെഫ്. ഗവർണർ കൂട്ടിച്ചേർത്തു.