എഡ്മിന്റന്‍: ഇന്ത്യയിലെ സോഷ്യല്‍ വര്‍ക്കേഴ്സിന്റെ സംഘടനയായ, നാഷണല്‍ അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് ഇന്‍ ഇന്ത്യയുടെ (NAPSWI)ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഡോ.പി.വി.ബൈജുവിന് സമര്‍പ്പിച്ചു. ഒറീസയിലെ ഭുവനേശ്വരിലെ സെഞ്ചൂറിയന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്കനോളജിയില്‍ വെച്ച് നടന്ന, പതിമൂന്നാമത് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്ക് കോണ്‍ഫറന്‍സില്‍ വെച്ചാണ് അവാര്‍ഡ് നല്‍കിയത്. സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ വ്യത്യസ്ത മേഖലകളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഓരോ വര്‍ഷവും അവാര്‍ഡ് നല്‍കുന്നത്. അന്താരാഷ്ട്രതലത്തില്‍ സോഷ്യല്‍ വര്‍ക്ക് പഠിപ്പിക്കുന്ന, ഇന്ത്യന്‍ വംശജനായ മികച്ച ഒരു അധ്യാപകന് ഓരോ വര്‍ഷവും നല്‍കുന്ന അവാര്‍ഡാണിത്.

To advertise here,

കാനഡയിലെ എഡ്മിന്റണിലെ മാക്ഇവാന്‍ യൂണിവേഴ്‌സിറ്റിയിലെ, സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റില്‍ അസോസിയേറ്റ് പ്രൊഫസറും, വകുപ്പ് അധ്യക്ഷനാണ്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി കാനഡയിലും, ഇന്ത്യയിലുമായി സോഷ്യല്‍ വര്‍ക്ക് അധ്യാപകനാണ് ഇദ്ദേഹം. എറണാകുളം ജില്ലയില്‍ കാഞ്ഞൂര്‍ സ്വദേശിയാണ്.

ഒറീസ നിയമസഭാ സ്പീക്കര്‍ സുരമി പാന്തെ ആണ് അവാര്‍ഡ് സമ്മാനിച്ചത്. സെഞ്ചൂറിയന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ സുപ്രിയ പട്‌നായിക്, സെഞ്ചൂറിയന്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് മുക്തി കാന്ത് മിശ്ര, നാപ്‌സ്വി പ്രസിഡന്റ് ഡോ.സഞ്ജയ് ഭട്ട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഈ വര്‍ഷത്തെ ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്ക് കോണ്‍ഫറന്‍സില്‍, സോഷ്യല്‍ വര്‍ക്കേഴ്‌സും, അധ്യാപകരും, വിദ്യാര്‍ഥികളും ഉള്‍പ്പെടെ എണ്ണൂറിലധികം പേര്‍ പങ്കെടുത്തു.

വാര്‍ത്തയും ഫോട്ടോയും : ജോസഫ് ജോണ്‍ കാല്‍ഗറി